മാനന്തവാടി: കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തതിനാൽ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനംമൂലം മോട്ടോർ വാഹന വകുപ്പ് ജീവനക്കാരി ആത്മഹത്യചെയ്ത സംഭവത്തിൽ വകുപ്പുതല നടപടി വൈകുന്നു. ഏപ്രിൽ ആറിനാണ് മാനന്തവാടി ജോയിൻറ് റീജനൽ ആർ.ടി ഓഫിസിലെ സീനിയർ ക്ലർക്ക് എടവക എള്ളുമന്ദം പുതിയാർമറ്റത്തിൽ സിന്ധു (42) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. സംഭവം വിവാദമായതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ പി. രാജീവ് അന്വേഷണം നടത്തുകയും മാനന്തവാടി ഓഫിസിലെ മുഴുവൻ ജീവനക്കാരെയും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്നും ശിപാർശ ചെയ്ത് ഏപ്രിൽ 11ന് ട്രാൻസ്പോർട്ട് കമീഷണർ ആർ. അജിത്ത് കുമാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളാണ് വൈകുന്നത്. ജീവനക്കാരുടെ സംഘടനകളുടെ സമ്മർദവും ഇതരജില്ലകളിൽനിന്നും മാനന്തവാടിയിൽ എത്തി ജോലിചെയ്യാൻ ജീവനക്കാർ വിമുഖത കാണിക്കുന്നതുമാണ് സ്ഥലംമാറ്റ നടപടികൾ വൈകാൻ കാരണമെന്നാണ് സൂചന. നടപടി വൈകുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ നിയമ നടപടികളിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.