വിദ്യാർഥിനികളെ അനുമോദിച്ചു

ഗൂഡല്ലൂർ: തിരുവള്ളുവരിന്റെ തിരുക്കുറൾ മനഃപാഠമാക്കിയ വിദ്യാർഥിനികൾക്ക് ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കാഷ് അവാർഡ് നൽകി അനുമോദിച്ചു. ജില്ല കലക്ടർ എസ്.പി. അംറിത്ത് അനുമോദിച്ചു. ഊട്ടിയിലെ അൽഫോൻസ ഹൈസ്കൂളിലെ എട്ടാംക്ലാസിലെ ഹേമശ്രീ, ആറാംക്ലാസിലെ സി. വൈഷ്ണവി എന്നിവരാണ് നീലഗിരിയിൽ അവാർഡിന് അർഹരായത്. 10,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും കലക്ടർ വിതരണം ചെയ്തു. GDR AWARD: തിരുക്കുറൾ മനഃപാഠമാക്കിയ വിദ്യാർഥിനികൾക്ക് കാഷ് അവാർഡ് നൽകി ജില്ല കലക്ടർ എസ്.പി. അംറിത്ത് അനുമോദിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.