ഗൂഡല്ലൂർ: ജില്ല വാർത്താവിതരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ എൻ.സി.എം.എസ് മൈതാനിയിൽ സംഘടിപ്പിച്ച വിവിധ ആഘോഷപരിപാടികൾ വനംമന്ത്രി കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലക്ടർ എസ്.പി അംറിത്ത് അധ്യക്ഷത വഹിച്ചു. മുതുമല കടുവസങ്കേതം ഡയറക്ടർ വെങ്കിടേഷ്, ഊട്ടി ഡി.എഫ്.ഒ സച്ചിൻ ബോസിലെ ദുക്കാറ, ഡി.ആർ.ഒ കീർത്തി പ്രിയദർശനി, ഊട്ടി നഗരസഭ ചെയർപേഴ്സൻ വാണീശ്വരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹീം ഉൾപ്പെടെ വിവിധ വകുപ്പ് അധികൃതർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഭിന്നശേഷിക്കാർക്ക് ക്ഷേമപദ്ധതികളും സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി മാരത്തൺ മത്സരവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഗാന്ധി, നെഹ്റു ഉൾപ്പെടെയുള്ള സമരസേനാനികളുടെ ഛായാചിത്രങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനവും മന്ത്രി വീക്ഷിച്ചു. ജില്ലയിൽ പ്ലാസ്റ്റിക് നിരോധനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മഞ്ഞസഞ്ചി വിതരണം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടൂറിസ്റ്റുകൾ അടക്കമുള്ളവർക്ക് ബോധവത്കരണ പ്രഖ്യാപനവും നടത്തി. GDR BAG: തുണിസഞ്ചി വിതരണം വനംമന്ത്രി കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.