ഇന്ധനവിതരണമില്ല; സ്വകാര്യപമ്പ് അടഞ്ഞിട്ട് നാലുദിവസം

ഗൂഡല്ലൂർ: ഇന്ധനവിതരണം നിർത്തിയതുമൂലം സ്വകാര്യ പമ്പുകൾ പ്രവർത്തിക്കാതെ നാലു ദിവസമായി അടഞ്ഞുകിടക്കുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പുകൾക്ക് പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ നൽകുന്നുണ്ട്. ഇവക്ക് കീഴിൽ അല്ലാത്ത എസ്സാർ ഉൾപ്പെടെയുള്ള പമ്പുകൾ കഴിഞ്ഞ നാലു ദിവസമായി പെട്രോൾ വിതരണം നിലച്ചതുമൂലം അടച്ചിട്ടിരിക്കുകയാണ്. കോഴിക്കോട് റോഡിലുള്ള എസ്സാർ ബങ്ക് കഴിഞ്ഞ നാലു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. വില കൂട്ടാനാണ് പമ്പ് അടച്ചിട്ടിരിക്കുന്നത് എന്നാണ് ഉപഭോക്താക്കളും പൊതുജനങ്ങളും പറയുന്നത്. എന്നാൽ, വിതരണമില്ലാത്തതും വിലവർധന കാരണമാണ് തങ്ങൾക്ക് പെട്രോൾ വാങ്ങാൻ കഴിയാത്തത് എന്ന് പമ്പുകാരും വ്യക്തമാക്കുന്നു. ഇനി ഏപ്രിൽ ഒന്നിനുശേഷം തുറന്നുപ്രവർത്തിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. GDR BUNK: ഗൂഡല്ലൂർ-കോഴിക്കോട് റോഡിലെ എസ്സാർ പെട്രോൾ പമ്പ് അടച്ചിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.