യൂനിയനുകൾ ധർണ നടത്തി

ഗൂഡല്ലൂർ: കേന്ദ്ര സർക്കാറിന്റെ തൊഴിൽവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയനുകൾ ആഹ്വാനംചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് അവസാനിച്ചു. പൊതുപണിമുടക്കിന്റെ രണ്ടാം ദിവസം സംയുക്ത ട്രേഡ് . ഗൂഡല്ലൂർ ബസ് ഗാരേജിനു മുന്നിൽ നടന്ന ധർണ ആശാ വർക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് ജ്യോതി ഉദ്ഘാടനം ചെയ്തു. എൽ.പി.എഫ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ല സെക്രട്ടറി നെടുഞ്ചെഴിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.ഐ.ടി.യു പ്ലാന്റേഷൻ വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി എം.ആർ. സുരേഷ്, എ.ഐ.ടി.യു.സി പ്ലാന്റേഷൻ വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി മുഹമ്മദ് ഗനി, സി.പി.എം ഗൂഡല്ലൂർ ഏരിയ സെക്രട്ടറി സി.കെ. മണി, ടി.പി. അരവിന്ദാക്ഷൻ, പി. ഹനീഫ, സൗദ, യോഗ ശശി, സെൽവകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR JOTHI: കേന്ദ്ര സർക്കാറിനെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനംചെയ്ത 48 മണിക്കൂർ പൊതുപണിമുടക്കിന്റെ രണ്ടാം ദിനത്തിൽ നടന്ന ധർണ ആശാ വർക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് ജ്യോതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.