മരത്തിനു മുകളിൽ പുലി; നാട്ടുകാർ ഭീതിയിൽ

മേപ്പാടി: കടൂരിൽ റോഡരികിലായി എച്ച്.എം.എൽ തേയിലത്തോട്ടത്തിലെ മരത്തിൽ കഴിഞ്ഞ ദിവസം രാത്രി പുള്ളിപ്പുലിയെ കാണാനിടയായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തോട്ടത്തിനു സമീപം വനപ്രദേശത്ത് പുലികളുടെ സാന്നിധ്യമുണ്ട്. ഇതുകാരണം രാത്രികാലങ്ങളിൽ ആളുകൾ പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രി അതുവഴി വാഹനത്തിൽ കടന്നുപോയവരാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് പിന്നീട് വനം വകുപ്പധികൃതർ സ്ഥലത്തു പോയി പരിശോധന നടത്തി. MONWDL17 മേപ്പാടി കടൂരിൽ മരത്തിനു മുകളിൽ രാത്രി കണ്ടെത്തിയ പുള്ളിപ്പുലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.