ഗൂഡല്ലൂർ: സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസം നടക്കുന്ന അഖിലേന്ത്യ പണിമുടക്കി സമാധാനപരം. പൊതുമേഖല സ്ഥാപനങ്ങളായ ബാങ്ക്, എൽ.ഐ.സി, സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവ പ്രവർത്തിച്ചില്ല. ടി.എൻ.എസ്.ടി.സി ബസുകൾ രാവിലെ ഏതാനും സർവിസുകൾ നടത്തി. എൽ.പി.എഫ് യൂനിയനും സമരത്തിൽ പങ്കാളികളായതോടെ സർവിസ് നിശ്ചലമായിരുന്നു. കേരളത്തിൽനിന്നുള്ള ബസുകൾ സർവിസ് നടത്തിയില്ല. കർണാടകയിൽനിന്നുള്ള സർവിസുകളും ഉണ്ടായിരുന്നു. ഓട്ടോ ടാക്സി ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തില്ല. കേരളത്തിൽനിന്ന് നീലഗിരിയിലേക്ക് ടൂറിസ്റ്റുകളുടെ വരവ് കൂടുതലായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ അടക്കമുള്ളവർ റോഡ് ഉപരോധം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വൈകുന്നേരം വിട്ടയച്ചു. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ ഇന്നലത്തെ പണിമുടക്ക് സമാധാനപരമായിരുന്നു. ഐ.എൻ.ടി.യു.സി, എൽ.പി.എഫ്, സി.ഐ.ടി.യു- എ.ഐ.ടി.യു.സി ഉൾപ്പെടെയുള്ള ട്രേഡ് യൂനിയൻ നേതാക്കൾ സമരത്തിൽ നേതൃത്വം വഹിച്ചു. GDR ROAD: തിങ്കളാഴ്ച നടന്ന പൊതു പണിമുടക്കിൽ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ അടക്കമുള്ളവർ റോഡ് ഉപരോധിച്ചപ്പോൾ . GDR VEHICLE: നീലഗിരിയിലേക്ക് എത്തിയ ടൂറിസ്റ്റ് വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.