സുൽത്താൻ ബത്തേരി: കെ.റെയിലിനെതിരെ ഇപ്പോൾ നടത്തുന്ന സമരങ്ങൾക്കുപിന്നിൽ അധികാരം പോയപ്പോൾ ഉറക്കം കിട്ടാത്തവരാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുൽത്താൻ ബത്തേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെയുള്ള ആശയ രൂപവത്കരണ വേദിയായ പാർട്ടി കോൺഗ്രസ് സെമിനാറിന് വിലക്ക് ഏർപ്പെടുത്തിയവർ ബി.ജെ.പിയുമായി ഒരുമിച്ച് സമരത്തിൽ പങ്കെടുക്കുകയാണെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് കെ.എം. ഫ്രാൻസിസ് പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ പി.ആർ. ജയപ്രകാശ് സ്വാഗതം പറഞ്ഞു. 1,06,665 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 29 ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 229 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ജില്ല സെക്രട്ടറി കെ. റഫീഖ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സംഘടന റിപ്പോർട്ടും ജില്ല ട്രഷറർ എം.വി. വിജേഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിന്മേൽ ഗ്രൂപ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. ശനിയാഴ്ച പ്രകടനവും പൊതുസമ്മേളനവും നടന്നു. സ്വതന്ത്ര മൈതാനിയിൽ പൊതുസമ്മേളനം ജയ്‌ക് സി. തോമസ് ഉദ്‌ഘാടനംചെയ്‌തു. ഞായറാഴ്‌ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും. SATWDL19 സുൽത്താൻ ബത്തേരി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു ------------------------- മയക്കുമരുന്നുമായി യുവാവ് പിടിയിൽ മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ 1.75 ഗ്രാമുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി തോണിച്ചാൽ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് കാരക്കാമല ആനാണ്ടി വീട്ടിൽ മുഹമ്മദ് നിബിൻ നിഹാദിനെ (25) മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുമ്പ് എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവു കേസിലും ഇയാൾ പ്രതിയാണ്. എസ്.ഐമാരായ ബിജു ആന്‍റണി, നൗഷാദ്, രാജീവൻ, എ.എസ്.ഐമാരായ മോഹൻദാസ്, മെർവിൻ ഡിക്രൂസ്, സി.പി.ഒ രഞ്ജിത്ത്, പ്രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. SATWDL20 മുഹമ്മദ് നിബിൻ നിഹാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.