മാനന്തവാടി: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവ ഭാഗമായുള്ള കൊടിയേറ്റ ചടങ്ങ് തിങ്കളാഴ്ച നടക്കുമെന്ന് ദേവസ്വം അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചു മണിയോടെ ആദിവാസി മൂപ്പൻ രാഘവന്റെ നേതൃത്വത്തിൽ ചില്ലകളോടുകൂടിയ മുള എഴുന്നള്ളിക്കും. തുടർന്ന് താഴെകാവിലും എടച്ചന നായർ തറയിലും കൊടിയേറ്റം നടക്കും. ഉത്സവം തുടങ്ങി ഏഴാം നാൾ കൊടിയേറ്റം നടക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതകൂടിയുണ്ട്. വാർത്തസമ്മേളനത്തിൽ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹൻദാസ്, ടി.കെ. അനിൽകുമാർ, സംഘാടക സമിതി ചെയർമാൻ വിപിൻ വേണുഗോപാൽ, വൈസ് ചെയർമാൻ സന്തോഷ് ജി. നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.