ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമീണരുടെ ഉപജീവന മാർഗമായ കന്നുകാലികളെ മേച്ചിലിന് നിരോധനമേർപ്പെടുത്തിയ ഉത്തരവിൽ പ്രതിഷേധിച്ച് ക്ഷീര കർഷകർ വനംവകുപ്പ് റേഞ്ച് ഓഫിസ് ഉപരോധിച്ചു. തങ്ങളുടെ വളർത്തുമൃഗങ്ങളുമായി, കരിങ്കൊടിയേന്തിയാണ് സ്ത്രീകളടക്കമുള്ള ഗ്രാമീണർ ഉപരോധത്തിനെത്തിയത്. 2006ലെ തമിഴ്നാട് വനാവകാശ നിയമം നടപ്പാക്കുക, വനത്തിൽ കന്നുകാലികൾ മേയുന്നതിനുള്ള അനുവാദം തുടരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുതുമല കടുവ സങ്കേതത്തിന് ചുറ്റുമുള്ള പത്തിലധികം ഗ്രാമവാസികൾ മസിനഗുഡിയിൽ ഉപരോധ സമരം നടത്തി. മസിനഗുഡി, മായാർ, മാവനെല്ല, ബൊക്കാപുരം, സിംഗാര തുടങ്ങി വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരാണ് എത്തിയത്. 100 വർഷത്തിലേറെയായി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ഗ്രാമങ്ങളിൽ തങ്ങൾ താമസിക്കുന്നുണ്ടെന്നും വനം സംരക്ഷിക്കുകയാണെന്നും ഗ്രാമീണർ പറഞ്ഞു. സങ്കേതത്തിൽ കന്നുകാലികളെ മേയ്ക്കരുതെന്ന സർക്കാർ പ്രഖ്യാപനം തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ഉത്തരവ് സർക്കാർ പുനഃപരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊൻ ജയശീലൻ എം.എൽ.എ, സെയ്ത് അനൂപ്ഖാൻ, മൊയ്തീൻ ഉൾപ്പെടെയുള്ള വിവിധ നേതാക്കൾ പങ്കെടുത്തു. GDR RANGE OFFICE : കന്നുകാലി വളർത്തലിനെതിരായ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകരായ ഗ്രാമീണർ വനംവകുപ്പ് റേഞ്ച് ഓഫിസ് ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.