'വയനാട് മെഡി. കോളജ് പ്രവർത്തനസജ്ജമാക്കണം'

വെള്ളമുണ്ട: വയനാട് മെഡിക്കൽ കോളജ് ഉടൻ പൂർണ പ്രവർത്തന സജ്ജമാക്കണമെന്ന് തരുവണ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വ്യാപാര മേഖലക്കു സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കമ്പ അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഒ.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ഹൈദ്രോസ്, ജില്ല സെക്രട്ടറി മഹേഷ്‌, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ജോയി, കെ.ടി. ഖാലിദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കമ്പ അബ്ദുല്ല ഹാജി (പ്രസി.), എസ്. അബ്ദു റഹ്‌മാൻ (ജന. സെക്ര.), ഉസ്മാൻ പള്ളിയാൽ (ട്രഷ.), എം.കെ. നൗഷാദ്, സി. അലിഹാജി, എൻ. മമ്മൂട്ടി (സെക്ര.), പി. അമ്മദ്, കെ.ടി. ഖാലിദ്, പി.സി. ഇബ്രാഹിം ഹാജി (വൈസ് പ്രസി.) തുടങ്ങിയവരെ തെരഞ്ഞെടുത്തു. അബ്ദുറഹ്‌മാൻ സ്വാഗതവും ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.