മാനന്തവാടി: പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം ഈ വര്‍ഷം മാര്‍ച്ച് 26ന് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രീയ സംഗീതത്തെ പരിപോഷിപ്പിക്കുന്നതിനും കര്‍ണാടക സംഗീതത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് സംഗീതോത്സവം ആരംഭിച്ചത്. ഈ വര്‍ഷത്തെ സംഗീതോത്സവം 26ന് രാവിലെ 10ന് ചലച്ചിത്ര പിന്നണി കലാകാരനും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജ് അധ്യാപകനുമായ പ്രഫ. വി. സൗന്ദരരാജന്‍റെ വീണകച്ചേരിയോടുകൂടി ആരംഭിക്കും. സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 20ന് വൈകീട്ട് ഏഴിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 8848815482, 9400445048. ഭാരവാഹികളായ എ.കെ. ശിവരാമന്‍, കെ.എസ്. കൃഷ്ണയ്യര്‍, എ.എന്‍. പരമേശ്വരന്‍, മോഹനന്‍ മാസ്‌റ്റര്‍, പി.പി. ശരവണന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.