മാനന്തവാടി: കോമ്പ്രിഹെൻസിവ് ഹീമോഗ്ലോബിനോപതി റിസർച്ച് സെന്റർ തറക്കല്ലിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നിർമാണം നടക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ അരിവാൾ കോശ രോഗികൾ സഹന സമരം നടത്തി. ആശുപത്രിക്ക് തറക്കല്ലിട്ട ബോയ്സ് ടൗണിലെ ഭൂമിയിലാണ് രോഗികൾ സമരം നടത്തിയത്. 2021 ഫെബ്രുവരി 14ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ ഗ്ലൻലവൻ എസ്റ്റേറ്റിൽ ആശുപത്രിക്കായി തറക്കല്ലിട്ടത്. ജില്ലയിൽ സർക്കാർ കണക്കനുസരിച്ച് 1002 അരിവാൾ രോഗികളുണ്ട്. ഇതിലും കൂടുതൽ രോഗികളുണ്ടെന്നാണ് രോഗി കൂട്ടായ്മയുടെ കണക്ക്. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് പുറമെ കുടക്, മൈസൂരു, നീലഗിരി ജില്ലകളിലെയും രോഗികൾക്ക് ആശ്വാസം നൽകുന്നതായിരുന്നു ചുവടുവെപ്പ്. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുക, മാനന്തവാടി മെഡിക്കൽ കോളജിൽ സ്പെഷൽ യൂനിറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സഹനസമരം. സിക്കിൾ സെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സി.ഡി. സരസ്വതി, ടി. മണികണ്ഠൻ, സി.ആർ. അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.