കർഷക സംഘം അവകാശ പ്രഖ്യാപന സമ്മേളനം

ഗൂഡല്ലൂർ: തമിഴ്നാട് കർഷക സംഘം ഗൂഡല്ലൂരിൽ അവകാശ പ്രഖ്യാപന സമ്മേളനം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ല പ്രസിഡൻറ് എൻ. വാസു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ. യോഹന്നാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുനിസ്വാമി, സി.പി.എം ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ, എം.എ കുഞ്ഞുമുഹമ്മദ്, ജില്ല പഞ്ചായത്ത് കൗൺസിലർ ഹനീഫ, ഗൂഡല്ലൂർ ഏരിയ സെക്രട്ടറി സി.കെ. മണി എന്നിവർ സംസാരിച്ചു. ചെറുകിട കർഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകുക, എല്ലാ വീടുകൾക്കും വൈദ്യുതി കണക്ഷൻ നൽകുക, ടി.എൻ.പി.പി.എഫ് നിയമത്തിൽനിന്ന് അഞ്ച് ഏക്കർ വരെയുള്ള ഭൂമി നിയമത്തിൽനിന്ന് ഒഴിവാക്കുക, വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകുക, എംപവേർഡ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽനിന്ന് ജന്മഭൂമിയും പട്ടയഭൂമിയും ഒഴിവാക്കുക, പച്ചത്തേയിലക്കും കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്കും മതിയായ വില നിർണയിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മാർച്ച് 13ന് 10 കേന്ദ്രങ്ങളിൽ നിരാഹാര സമരം സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. അയ്യൻകൊല്ലി, എരുമാട്, ചേരമ്പാടി, ദേവാല, ബിദർക്കാട്, എല്ലമല, ദേവർഷോല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് നിരാഹാര സമരം നടക്കുക. GDR AlKS: ഗൂഡല്ലൂരിൽ നടന്ന തമിഴ്നാട് കർഷക സംഘത്തിന്റെ അവകാശ പ്രഖ്യാപന സമ്മേളനം സംസ്ഥാന ജോ.സെക്രട്ടറി ഡി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.