ഗൂഡല്ലൂർ: അന്താരാഷ്ട്ര മര്യാദകളോ നയതന്ത്ര വഴികളോ സ്വീകരിക്കാതെ രാഷ്ട്രങ്ങൾ യുദ്ധങ്ങൾക്ക് സന്നദ്ധമാകുന്നതിന്റെ കാരണം അവയെ നിയന്ത്രിക്കാനായി ലോകത്ത് ശക്തമായൊരു സംവിധാനമില്ലാത്തതാണെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി പറഞ്ഞു. നീലഗിരി പാടന്തറ മർകസിൽ നടന്ന എസ്.എസ്.എഫ് സംസ്ഥാന കൗൺസിലിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ എം. ജുബൈർ, ഫിർദൗസ് സഖാഫി, പി .ജാബിർ, ആശിഖ് തങ്ങൾ, മുഹമ്മദ് നിയാസ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅഫർ ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറിമാരായ ഹാമിദലി സഖാഫി, ഡോ. അബൂബക്കർ,സി.ആർ.കെ മുഹമ്മദ്, ശബീറലി മഞ്ചേരി, കെ.ബി. ബഷീർ, നൗഫൽ പാലക്കാട് എന്നിവർ സംസാരിച്ചു. ദേശീയസമിതി അംഗങ്ങളായ സി.കെ. റാശിദ് ബുഖാരി, എ.പി മുഹമ്മദ് അശ്ഹർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. GDR SSF: എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ദേവർഷോല അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.