പരിശീലന ക്യാമ്പ്

മാനന്തവാടി: യങ് വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി മാനന്തവാടി റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ സ്റ്റെപ് അപ് നേതൃത്വ നടത്തി. മാനന്തവാടിയിൽ നടന്ന ക്യാമ്പ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. ഇഷ്ടക്കാർക്ക് അനധികൃത നിയമനം കൊടുത്ത് കേന്ദ്ര-കേരള സർക്കാറുകൾ യുവാക്കളെ വഞ്ചിക്കുകയാണെന്നും മൂലധനശക്തികൾക്ക് ഇഷ്ടം പോലെ തൊഴിലാളികളെ ചൂഷണം ചെയ്യാൻ കഴിയുന്ന വിധത്തിൻ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തുകയാണെന്നും കെ.കെ. അബ്രഹാം കുറ്റപ്പെടുത്തി. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എ.ഒ. ലിബിൻ അധ്യക്ഷത വഹിച്ചു. എൻ.കെ. വർഗീസ്, ടി.എ. റെജി, കെ.വി. ഷിനോജ്, സിൽവി തോമസ്, പി.വി. ജോർജ്, പി.എം. നിധിൻ, ബേബി തുരുത്തിയിൽ, എം.പി. ശശികുമാർ, സച്ചിൻ സുനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.