മാനന്തവാടി: ജില്ലയിലെ വിവിധ ബാങ്കുകളിലെ റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി ബാങ്കുകളും റവന്യൂ വകുപ്പും സംയുക്തമായി താലൂക്ക് തലങ്ങളില്‍ റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. വൈത്തിരി താലൂക്കിലെ 18 വില്ലേജുകളുടെ അദാലത്ത് മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 15 വില്ലേജുകളുടെ അദാലത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ പുല്‍പള്ളി പഞ്ചായത്ത് ഹാളിലും 10, 11 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും നടക്കും. മാനന്തവാടി താലൂക്കിലെ 16 വില്ലേജുകളുടെ അദാലത്ത് മാര്‍ച്ച് 10ന് മാനന്തവാടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ ഹാളിലാണ് നടക്കുക. അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ബാങ്ക് അധികൃതര്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.