പ്രതിഷേധ ധർണ

മാനന്തവാടി: കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളജിന് മുന്നിൽ നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പാക്കുക, ഡസിഗ്‌നേഷൻ പരിഷ്കരണം യാഥാർഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീജ പള്ളിക്കര ഉദ്ഘാടനം ചെയ്തു. വി.എം. മേഴ്സി അധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ മാനന്തവാടി ഏരിയ സെക്രട്ടറി ആനിയമ്മ മാത്യു, ജില്ല സെക്രട്ടറി രശോബ് കുമാർ, വൈസ് പ്രസിഡന്റ് എ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.