ശിവരാത്രി മഹോത്സവം

തലപ്പുഴ: പുതിയിടം മുനീശ്വരൻകോവിൽ ക്ഷേത്രത്തിലെ ചൊവ്വാഴ്ച നടക്കും. രാവിലെ ആറിന് ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, 10.30ന് ഉഷപൂജ, 12ന് ഉച്ചപൂജ, ഒരു മണിക്ക് അന്നദാനം, വൈകീട്ട് 5.30ന് ദീപാരാധന എന്നിവയുണ്ടാകും. ആറുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. യോഗാചാര്യൻ പ്രവീൺ ടി. രാജ് ആധ്യാത്മിക പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും മറ്റ് രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. രാത്രി വിവിധ കലാപരിപാടികളും ബാലികമാരുടെ കളരിപ്പയറ്റും രാത്രി ഒമ്പതിക്ക് കോഴിക്കോട് സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.