എം.ഡി.എം.എയുമായി കുന്ദമംഗലം സ്വദേശി പിടിയിൽ

സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കുന്ദമംഗലം സ്വദേശി മുത്തങ്ങയിൽ പിടിയിൽ. കോഴിക്കോട് കുന്ദമംഗലം ഇരഞ്ഞോളിതാഴെ മുഹമ്മദ് ഷഫാത്ത് ഖാനാണ് (24) ശനിയാഴ്ച വൈകീട്ട് എക്സൈസി‍ൻെറ വാഹന പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്നും 115 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. വിപണിയിൽ രണ്ടു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിന് ചില്ലറ വിപണിയിൽ 10 ലക്ഷം രൂപയോളം വില വരും. വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ സജിത്ത് ചന്ദ്രൻ, പ്രിവന്‍റിവ് ഓഫിസർമാരായ കെ.ബി. ബാബുരാജ്, കെ.ജി. ശശികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അമൽദേവ്, നിഷാദ്, സുദീപ്, ജിതിൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. cap മുഹമ്മദ് ഷഫാത്ത് ഖാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.