ഗാര്‍ഹിക സൗരോർജ പ്ലാന്‍റ്​: സ്‌പോട്ട്​ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

കല്‍പറ്റ: സംസ്ഥാന ഊര്‍ജ വകുപ്പിന് കീഴിലുള്ള അനര്‍ട്ട് നടപ്പാക്കുന്ന ഗാര്‍ഹിക സൗരോർജ പ്ലാന്‍റുകളുടെ സ്‌പോട്ട്​​ രജിസ്‌ട്രേഷനും ബോധവത്​കരണവും തിങ്കളാഴ്ച മുതല്‍ 24വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 21 മുതല്‍ 23 വരെ അ​നര്‍ട്ട് ജില്ല ഓഫിസ് കല്‍പറ്റ, മീനങ്ങാടി സയന്‍സ് ആൻഡ്​ ടെക്‌നോളജി റിസര്‍ച് സെന്‍റര്‍, മീനങ്ങാടി ഊർജമിത്ര സെന്‍റര്‍, വെള്ളമുണ്ട ടൗണ്‍, പുല്‍പള്ളി എന്നിവിടങ്ങളിലും, 21ന് വെള്ളമുണ്ട പത്താംമൈലിലും, 22ന് ജില്ല പഞ്ചായത്ത് ഓഫിസിലും, മാനന്തവാടി മുനിസിപ്പല്‍ ഓഫിസിലും, 24ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും രജിസ്‌ട്രേഷന്‍ നടക്കും. സൗര തേജസ് പദ്ധതിയുടെ ഭാഗമായി രണ്ട്​ കിലോ വാട്ട്​ മുതല്‍ 10 കെ.ഡബ്ല്യുവരെ ശേഷിയുള്ള സൗരോർജ പ്ലാന്‍റുകള്‍ക്ക്​ 40 ശതമാനം വരെ സബ്​ഡിസി ലഭിക്കും. പദ്ധതിക്കായി ഗുണഭോക്താക്കള്‍ക്ക് എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ ബാങ്കുകള്‍ മുഖേന വായ്പ സൗകര്യവും ലഭിക്കും. കാര്‍ഷിക മേഖലയില്‍ സൗരോർജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതി‍​ൻെറ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് 60 ശതമാനം സബ്‌സിഡി ലഭിക്കും. വൈദ്യുതേതര കാര്‍ഷിക പമ്പുകള്‍ക്ക് പകരം സൗരോര്‍ജ പമ്പ് സ്ഥാപിക്കുന്നതിനും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ഷിക ആവശ്യത്തിന് സൗരോർജ പമ്പ് സ്ഥാപിക്കാനും സബ്‌സിഡി ലഭിക്കും. നിലവില്‍ കാര്‍ഷിക കണക്​ഷനുള്ള പമ്പുകള്‍ക്കുള്ള കപ്പാസിറ്റി അനുസരിച്ച് ഗ്രിഡ് ബന്ധിത സൗരോർജ പ്ലാന്‍റുകള്‍ സബ്‌സിഡിയില്‍ സ്ഥാപിക്കാം. രജിസ്റ്റർചെയ്യുന്നവർക്ക്​ ഇ-മെയിൽ ഐഡിയും ആധാറുമായി ലിങ്ക്​ചെയ്​ത മൊബൈൽ ഫോൺ നമ്പറും ആവശ്യമാണ്​. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119412, 95671119, 9497754848, 04936 206216 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അ​നര്‍ട്ട് ജില്ല എൻജിനീയര്‍ റൂബന്‍ ജോർജ്​ ബെഞ്ചമിന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്​ ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. ചീങ്ങവല്ലം തിരുനാൾ മഹോത്സവം must അമ്പലവയൽ: ചീങ്ങവല്ലം സെന്‍റ്​ സെബാസ്റ്റ്യൻസ്​ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന്​ തുടക്കമായി. തിരുനാളിനു തുടക്കംകുറിച്ച്​ ഫാ. പ്രതീഷ് കിഴക്കേ പുതുപ്പള്ളി കൊടിയേറ്റി. പോൾ മണ്ടോളിക്കൽ, ഫാ. ചാക്കോ മേപ്പുറത്ത്​, ഫാ. അനൂപ് കാളിയാനി എന്നിവർ ഇടവക പ്രഖ്യാപനം നടത്തി. കുർബാനക്ക്​ ഫാ. സിജോ ഇടക്കുടയിൽ കാർമികത്വം വഹിച്ചു. ഇടവകയിലെ 70 നു മുകളിൽ പ്രായമുള്ളവരെ ആദരിക്കലും പ്രദക്ഷിണവും നടന്നു. ഞായറാഴ്ച കുർബാക്ക്​ ഫാ. വിനിൽ കുരിശുംതറ കാർമികത്വം വഹിക്കും. തുടർന്ന്​ ദിവ്യകാരുണ്യ പ്രദക്ഷിണവും സ്നേഹവിരുന്നും. SATWDL1 ചീങ്ങവല്ലം സെന്‍റ്​ സെബാസ്റ്റ്യൻസ്​ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് തുടക്കംകുറിച്ച്​ ഫാ. പ്രതീഷ് കിഴക്കേ പുതുപ്പള്ളി കൊടിയേറ്റുന്നു മേപ്പാടി മാരിയമ്മൻ ക്ഷേത്ര മഹോത്സവം നാളെ മുതൽ കൽപറ്റ: മേപ്പാടി മാരിയമ്മൻ ക്ഷേത്രം കുംഭാഭിഷേക മഹോത്സവം തിങ്കളാഴ്ച മുതൽ ഫെബ്രുവ​രി 28 വരെ നടക്കുമെന്ന്​ ആഘോഷകമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ആറിന്​​ ഗണപതിഹോമം, കൊടിയേറ്റ്​. 22ന്​ വൈകീട്ട്​ ഏഴിന്​​ കരകം എഴുന്നള്ളിച്ച്​ കൊണ്ടുവരാൻ പോക്കും തിരിച്ചുവരവും. 24ന്​ വൈകീട്ട്​ ഏഴിന്​ കരക പ്രദക്ഷിണം. 26ന്​ രാവിലെ ഒമ്പതു മുതൽ 12വരെ കുംഭാഭിഷേകം. 27ന്​ രാവിലെ കനലാട്ടം വൈകീട്ട്​ ഏഴിന്​ ഗുരുസിയാട്ടം, 12ന്​ വെട്ടിയാട്ടം. 28ന്​ വൈകീട്ട്​ ഏഴിന്​ കൊടിയിറക്കലും കരകം കഴുകലും. ആഘോഷച്ചടങ്ങുകൾ ചാത്തനാട്ടില്ലം രാമചന്ദ്രൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുമെന്ന്​ ട്രസ്റ്റി ബോർഡ്​ ചെയർപേഴ്​സൻ അഡ്വ. ജി. ബബിത, ടി. ഉണ്ണിക്കൃഷ്ണൻ, ടി. സുബ്രഹ്മണ്യൻ, ബി. സുരേഷ്​ബാബു, സി. സഹദേവൻ എന്നിവർ അറിയിച്ചു. ​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.