വോട്ടുയന്ത്രങ്ങളിൽ ചിഹ്നങ്ങൾ പതിച്ചു

ഗൂഡല്ലൂർ: ഫെബ്രുവരി 19ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പന്തല്ലൂർ നെല്ലിയാളം നഗരസഭയിലെ 21 വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ ഇ.വി.എം മെഷീനുകളിൽ പതിച്ചു. നഗരസഭ തെരഞ്ഞെടുപ്പ് ഓഫിസറും കമീഷണറുമായ അബ്ദുൽ ഹാരിയുടെ സാന്നിധ്യത്തിൽ സ്ഥാനാർഥികളുടെയും വിവിധ പാർട്ടി നേതാക്കളുടെയും മുന്നിൽവെച്ചാണ് ചിഹ്നങ്ങൾ പതിച്ചത്. ബെൽ സ്ഥാപന എൻജിനീയർമാരും തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാരും പങ്കെടുത്തു. GDR EVM1: പന്തല്ലൂർ നെല്ലിയാളം നഗരസഭ വാർഡുകളിലെ സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ ഇ.വി.എം മെഷീനുകളിൽ പതിക്കുന്ന പണികൾ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.