സുൽത്താൻ ബത്തേരി: പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ സീബ്ര വരക്ക് പകരമുള്ളത് ചുവപ്പ് നിറത്തിലുള്ള ഇൻറർ ലോക്ക്. മങ്ങിയ ചുവപ്പ് നിറത്തിലുള്ള ഇൻറർ ലോക്ക് വാഹന ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാനാവില്ല. ഏത് സമയവും യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നിടത്താണ് അധികൃതരുടെ ഈ നിരുത്തരവാദ സമീപനം. ചുള്ളിയോട് റോഡിനോട് ചേർന്നാണ് സുൽത്താൻ ബത്തേരി പഴയ ബസ് സ്റ്റാൻഡുള്ളത്. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതും ഇവിടെയാണ്. ബസ്സ്റ്റാൻഡിലേക്കും പുറത്തേക്കുമായി കാൽനടക്കാർ ഇടതടവില്ലാതെയാണ് സഞ്ചരിക്കുന്നത്. റോഡ് മുറിച്ചു കടക്കുന്നവരെ ഇടിക്കാതിരിക്കാനുള്ള വാഹനങ്ങളുടെ സഡൺ ബ്രേക്ക് ഇവിടെ പതിവായിട്ടുണ്ട്. ട്രാഫിക് ജങ്ഷൻ മുതൽ ഗാന്ധി ജങ്ഷൻ വരെ റോഡിൽ ഇൻറർ ലോക്ക് പതിച്ചതാണ്. അതിനാൽ സ്റ്റാൻഡിന് മുന്നിലെ സീബ്രവര ചുവപ്പ് ഇൻറർ ലോക്ക് കൊണ്ടാണ് സ്ഥാപിച്ചത്. ഒരു വർഷം കൊണ്ട് നിറം മങ്ങി. വെള്ള നിറത്തിൽ പെട്ടെന്ന് കാണുന്ന രീതിയിൽ സീബ്രലൈൻ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. തൊട്ടടുത്ത് ദേശീയപാതയിൽ ഒരു മാസം മുമ്പാണ് സീബ്രവരച്ചത്. അന്നും ബസ് സ്റ്റാൻഡിന് മുന്നിലെ സീബ്രവര ചർച്ചയായിരുന്നു. photo സുൽത്താൻ ബത്തേരി പഴയ ബസ് സ്റ്റാൻഡിന് മുന്നിലെ ചുവന്ന നിറത്തിലുള്ള ഇൻറർ ലോക്കിലൂടെ റോഡ് മുറിച്ചു കടക്കുന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.