സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ പാതിരിപ്പാലത്ത് പുതിയ പാലം യാഥാർഥ്യമായതോടെ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യം. അപകടങ്ങൾക്ക് പേരുകേട്ട ഈ പ്രദേശത്ത് പുതിയ പാലത്തിൻെറ കിടപ്പ് റോഡ് പരിചയമില്ലാത്തവരെ കുഴപ്പത്തിലാക്കും. വേഗം കുറക്കാനുള്ള ശക്തമായ നടപടികളാണ് ഇവിടെ ഉണ്ടാവേണ്ടത്. കൃഷ്ണഗിരി, ഉജാലക്കവല എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കങ്ങൾ സംഗമിക്കുന്നിടത്താണ് പാതിരിപ്പാലം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം പൊളിക്കാതെ അതിനോട് ചേർന്നാണ് പുതിയ പാലം പണിതത്. രണ്ടു വലിയ വാഹനങ്ങൾക്ക് സുഗമമായി സൈഡ് കൊടുക്കാവുന്ന രീതിയിലുള്ള വീതി പുതിയ പാലത്തിനുണ്ട്. കൃഷ്ണഗിരിയിൽനിന്നും ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്ക് രണ്ടു പാലങ്ങൾക്കുമിടയിലുള്ള ഡിവൈഡർ ആശയക്കുഴപ്പമുണ്ടാക്കും. ഏത് പാലത്തിലൂടെയും സഞ്ചരിക്കാം. ഡിവൈഡറിൻെറ ഇടതുവശത്തു കൂടെയാണെങ്കിൽ പഴയ പാലത്തിലൂടെയും വലതുവശം തിരിഞ്ഞാൽ പുതിയ പാലത്തിലും കയറാം. റോഡ് ഈ ഭാഗത്ത് വീതി കൂട്ടി ടാർ ചെയ്തിട്ടുമുണ്ട്. സ്വാഭാവികമായും വാഹനങ്ങൾ വേഗത്തിലാകും. അമിത വേഗമാണ് പാതിരിപ്പാലം കവലയെ മുമ്പ് അപകട മേഖലയാക്കിയത്. പഴയ പാലത്തിൻെറ മുകളിൽവെച്ചും അതിൻെറ പരിസരത്തുമായി ജീവൻ ഹോമിക്കപ്പെട്ട നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. അപകടം ഉണ്ടാകാത്ത രീതിയിലുള്ള സംവിധാനങ്ങൾ ഒരുക്കാൻ ദേശീയപാത അധികൃതർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. photo: പാതിരിപ്പാലത്തെ പുതിയ പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.