'എൻ.ഡി. അപ്പച്ചനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല'

മാനന്തവാടി: ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചന് നേരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് ആദിവാസി കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ഊർജ്ജസ്വലമായി നയിക്കുന്ന അദ്ദേഹത്തി​ന്‍റെ പ്രവർത്തനത്തിൽ വിറളിപൂണ്ടവരാണ് കഴമ്പില്ലാത്ത ആരോപണവുമായി വരുന്നത്. അപ്പച്ചന് നേരെയുള്ള നീക്കത്തെ ആദിവാസി കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. പ്രസിഡന്‍റ് ടി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കുഞ്ഞാമൻ തൊണ്ടർനാട്, ഗീതാബാബു, ഉഷ വിജയൻ, ബാലൻ മടത്തുംകുനി, സുരേഷ് പാലോട്ട്, ചന്തു പുല്ലോറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.