സന്നദ്ധ സംഘടനക്കെതിരെ പരാതി; നിക്ഷേപകരുടെ യോഗം ചേർന്നു

ഗൂഡല്ലൂർ: നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇടപാടുകാരുടെ യോഗം വിളിച്ചുചേർത്തു. ഊട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യു.എസ്.എസ്.എസ് എന്ന സന്നദ്ധ സംഘടനയെക്കുറിച്ചാണ് പരാതിയുണ്ടായത്. അതേസമയം, നിക്ഷേപതട്ടിപ്പ് നടത്തിയിട്ടില്ലെന്ന് എൻ.ജി.ഒ അറിയിച്ചു. ശ്രീമധുര ഗ്രാമപഞ്ചായത്തിൽ സ്വാശ്രയ ഗ്രൂപ്പുകൾ സംഘടിപ്പിച്ച് നിക്ഷേപ ധനാപഹരണം നടത്തിയെന്ന് മുഖ്യമന്ത്രിക്കും പരാതി ലഭിച്ചതിനെ തുടർന്ന് കലക്​ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതി വ്യാജമാണെന്ന് വ്യക്തമാക്കി സന്നദ്ധ സംഘടനയുടെ പ്രവർത്തകർ കലക്​ടറെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് കലക്​ടറുടെ നിർദേശപ്രകാരം ഇടപാടുകാരുടെ യോഗം വിളിച്ചത്. പി.എൽ.എഫ് എന്ന സ്വാശ്രയ സമിതി കൂട്ടായ്​മയും മൺവയൽ ഫാർമേഴ്​സ് പ്രൊഡ്യൂസർ കമ്പനി നിക്ഷേപകരിൽനിന്ന് 1000 രൂപപ്രകാരം വാങ്ങിയ ആറു ലക്ഷം രൂപയുടെ ഫണ്ട് കമ്പനിയുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. ഒരു സംഘത്തിൽ 20 പേർ അംഗങ്ങളായി ഉണ്ടാവുമെന്നും അവരിൽനിന്ന് സ്വീകരിക്കുന്ന 1000 രൂപ തിരിച്ചു ലഭിക്കുകയില്ലെന്ന വ്യവസ്ഥകൾപ്രകാരമാണ് അംഗങ്ങളെ സംഘത്തിൽ ചേർക്കുന്നത്. സംഘത്തിൽ തുടരാൻ ആഗ്രഹമില്ലാത്തവർക്ക് സ്വയം പിരിഞ്ഞുപോകാം. എങ്കിലും നൽകിയ 1000 രൂപക്കു പകരം മറ്റൊരാളെ സംഘത്തിൽ ചേർത്തശേഷം 1000 രൂപ പിൻവലിക്കാമെന്നും വ്യക്തമാക്കി. അല്ലാതെ ഈ തുക മറ്റൊരാൾക്കും തിരിമറിചെയ്യാൻ കഴിയില്ലെന്നും യോഗത്തിൽ വ്യക്തമാക്കി. നബാർഡ് ബാങ്കി​ൻെറ സാമ്പത്തികസഹായത്തോടെ സംഘങ്ങൾക്കുള്ള ധനസഹായ പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലക്ക് താനും വിലയിരുത്തിയതാ​െണന്നും യോഗത്തിന് അധ്യക്ഷത വഹിച്ച സുനിൽ പറഞ്ഞു. പഞ്ചായത്തിനെയും സന്നദ്ധ സംഘടനയെയും തേജോവധം ചെയ്യാനും ശ്രമിച്ച വ്യക്തിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ അറിയിച്ചു. യൂനിയൻ കൗൺസിലർ കെ. ഗംഗാധരൻ പഞ്ചായത്ത് സെക്രട്ടറി സോണി ഷാജി, അഗ്രികൾചറൽ മാർക്കറ്റിങ്​ ഓഫിസർ എം. ലക്ഷ്​മണൻ, സി.ഇ.ഒ ഗീതചന്ദ്രൻ, ജെയ്​സി തോമസ്, സുനിജ സുനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.