അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു

അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചുകൽപറ്റ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം ജില്ല കോഓഡിനേറ്ററുമായ എസ്​.കെ.എം.ജെ.എച്ച്.എസ് അധ്യാപകൻ കെ.എസ്​. ശ്യാലിനെ ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസ് ആദരിച്ചു. അനുമോദന യോഗം എൻ.എസ്.എസ് സംസ്ഥാന കോഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ആർ.പി.സി മനോജ്കുമാർ കണിച്ചുകുളങ്ങര അധ്യക്ഷതവഹിച്ചു. എസ്.കെ.എം.ജെ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സുധാറാണി, എൻ.എസ്.എസ് മുൻ ജില്ല കോഓഡിനേറ്റർ എം.ജെ. ജോസഫ്, കെ.ഡി. സുദർശനൻ, പി. ബിജുകുമാർ, ഷീജ സെബാസ്​റ്റ്യൻ, സന്ധ്യ വർഗീസ്, എം.ബി. അഞ്ജന തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ പ്രോഗ്രാം ഓഫിസർമാർ സംബന്ധിച്ചു. മാനന്തവാടി ക്ലസ്​റ്റർ കൺവീനർ കെ. രവീന്ദ്രൻ സ്വാഗതവും പൂതാടി ക്ലസ്​റ്റർ കൺവീനർ എം.കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.TUEWDL2സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്​ കെ.എസ്​. ശ്യാലിന്​ ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസി​ൻെറ ഉപഹാരം കൈമാറുന്നുക്ഷീരസംഘം പ്രതിഷേധജ്വാലകൽപറ്റ: പ്രാഥമിക ക്ഷീര സംഘങ്ങളെ ആദായനികുതി പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നയത്തിനെതിരെ മീനങ്ങാടി ക്ഷീരസംഘം നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. സംഘം പ്രസിഡൻറ്​ പി.ടി. ഉലഹന്നാൻ, സെക്രട്ടറി കെ.ബി. മാത്യു, ഡയറക്ടർമാരായ പി.പി. ജയൻ, എൻ.ഒ. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. വരദൂർ: പുതൂർ പാൽ സംഭരണ കേന്ദ്രത്തിൽ നടത്തിയ പ്രതിഷേധം സംഘം ഭരണസമിതിയംഗം കെ.യു. പൗലോസ്​ ഉദ്​ഘാടനം ചെയ്​തു. എ. സുകുമാരൻ, പി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.സുൽത്താൻ ബത്തേരി: വാകേരി ക്ഷീര സഹകരണ സംഘം പ്രതിഷേധ യോഗത്തിൽ സണ്ണി സെബാസ്​റ്റ്യൻ അധ്യക്ഷത വഹിച്ചു. എം.കെ. ബാലൻ, കെ.എം. ജോസ്​, പി.കെ. ഗോപിനാഥ്​ എന്നിവർ സംസാരിച്ചു. പി.എസ്​. സജി സ്വാഗതവും എൻ. മഹേഷ്​കുമാർ നന്ദിയും പറഞ്ഞു. ​TUEWDL3മീനങ്ങാടി ക്ഷീരസംഘം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലTUEWDL5വാകേരി ക്ഷീരസംഘം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലസിജി ടീച്ചർക്ക് ആശംസയുമായി രാഹുൽഗാന്ധികൽപറ്റ: കടുത്ത ശാരീരിക അവശതയിലും വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ യാതൊരുവിധ മുടക്കവും വരുത്താതെ തുടരുന്ന സിജി ടീച്ചർക്ക് അധ്യാപക ദിനത്തിൽ രാഹുൽ ഗാന്ധി എം.പി ആശംസ നേർന്നു. കുടലുകൾ ഒട്ടിച്ചേരുന്ന അപൂർവരോഗം ബാധിച്ച്‌ രണ്ടു കൊല്ലത്തോളമായി ചികിത്സയിൽ കഴിയുന്ന സിജി, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി ഗവ. എൽ.പി സ്കൂൾ അധ്യാപികയാണ്. സ്കൂളിലെ നാലാം ക്ലാസിലെ 37 കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ജൂൺ മുതൽ മുടക്കമില്ലാതെ എടുത്തുവരുന്നു.രണ്ടുവർഷം മുമ്പുണ്ടായ കടുത്ത വയറുവേദനയ്ക്ക് ശേഷം നിരവധി പരിശോധനകൾ നടത്തിയതിനുശേഷമാണ് രോഗം തിരിച്ചറിഞ്ഞത്​. ശസ്ത്രക്രിയ കഴിഞ്ഞ് രോഗക്കിടക്കയിൽ കിടന്നുതന്നെ ഓൺലൈൻ ക്ലാസ് തുടങ്ങി. കുടലുകൾ വീണ്ടും ഒട്ടി പിടിക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്‌. എന്നും രാവിലെ 6.30 ന് മലയാളം ഇംഗ്ലീഷ് പത്രങ്ങളുടെ ഇ-പതിപ്പ് കുട്ടികൾക്ക് അയച്ചു നൽകും. വൈകിട്ട് നാല്​ മുതൽ ആറുവരെയാണ് പ്രധാന ക്ലാസ്. അധ്യാപകരുടെ പ്രതിബദ്ധതയും മാറ്റമുണ്ടാക്കാനുള്ള അവരുടെ അശ്രാന്ത പരിശ്രമവും ആണ് ആഘോഷിക്കുന്നത്. നിങ്ങളെപ്പോലുള്ള അധ്യാപകർ നമ്മുടെ കുട്ടികളെ അവരുടെ അഭിനിവേശം പിന്തുടരാൻ പ്രചോദിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി ടീച്ചർക്ക്​ എഴുതിയ കത്തിൽ കുറിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ഓൺലൈൻ ക്ലാസുകൾ തുടർന്ന നിങ്ങളുടെ നിശ്ചയദാർഢ്യത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സമയയത്തെ നിങ്ങളുടെ കുടുംബത്തി​ൻെറ അചഞ്ചലമായ പിന്തുണക്ക്​ അവരെയും അനുമോദിക്കുന്നുവെന്നും രാഹുൽ ഗാന്ധി എഴുതി.TUEWDL4സിജി ടീച്ചർലോക സാക്ഷരത ദിനാചരണം ഇന്ന്​; ജില്ലയില്‍ വിവിധ പരിപാടികള്‍കൽപറ്റ: ലോക സാക്ഷരത ദിനം ബുധനാഴ്​ച ജില്ലയില്‍ വിപുല പരിപാടികളോടെ ആചരിക്കും. രാവിലെ ജില്ല, ബ്ലോക്​, മുനിസിപ്പല്‍, പഞ്ചായത്ത്തലത്തില്‍ സാക്ഷരത പതാക ഉയര്‍ത്തും. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ സംഷാദ് മരക്കാര്‍ പതാക ഉയര്‍ത്തും. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം വൈകീട്ട് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയാകും. സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ദിനാചരണത്തി​ൻെറ ഭാഗമായി സാക്ഷരത പ്രവര്‍ത്തകരെയും മുതിര്‍ന്ന പഠിതാക്കളെയും ആദരിക്കല്‍, ഉപന്യാസ രചന, വയനാട് ആദിവാസി സാക്ഷരത പദ്ധതിയിലെ ഓരോ കോളനിയിലെയും മുതിര്‍ന്ന പഠിതാക്കളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തും. ജനപ്രതിനിധികള്‍, പ്രേരക്മാര്‍, സാക്ഷരത തുല്യതാ പഠിതാക്കള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.