വാക്സിനേഷൻ ക്യാമ്പ് ഇന്ന്

വാക്സിനേഷൻ ക്യാമ്പ് ഇന്ന്ഗൂഡല്ലൂർ: കോവിഡ് പ്രതിരോധ വാക്സിൻ കോവിഷീൽഡ്,കോവാക്സിൻ ഒന്നും രണ്ടും ഡോസ് ചൊവ്വാഴ്​ച വിവിധ കേന്ദ്രങ്ങളിൽ നൽകും. ഗൂഡല്ലൂർ,പന്തല്ലൂർ താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ശ്രീമധുര,മസിനഗുഡി, തെപ്പക്കാട്,അയ്യൻകൊല്ലി, കുളപ്പുള്ളി,ചേരമ്പാടി,കപ്പാല,ഉപ്പട്ടി എന്നിവിടങ്ങളിൽ 1500 ഡോസും ദേവർഷോല,നെലാക്കോട്ട പഞ്ചായത്തിലുള്ളവർക്ക് നെലാക്കോട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 680 ഡോസും നെല്ലിയാളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 2000 ഡോസ്, ഓവാലിയിൽ 650 ഡോസ് വീതം കോവിഷീൽഡ് കുത്തിവെക്കും. ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ 420, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 1110 ഡോസ് വീതം കോവാക്സിനും നൽകുമെന്നും കലക്​ടർ ജെ.ഇന്നസൻെറ് ദിവ്യ അറിയിച്ചു. രണ്ട് വാക്സിനുകളും 24 മണിക്കൂറും ലഭ്യമാകുന്ന കേന്ദ്രങ്ങൾ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്ക് ആശുപത്രികളിലാ​െണന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.