ടൂറിസം കേന്ദ്രത്തിൽ ശീട്ടുകളി: ആറു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ ഡി.ടി.പി.സിക്ക് കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഡി.ടി.പി.സിയുടെ അറ്റൻഡര്‍ കെ.എസ്. ഷിജു, ഡി.എം.സി സെക്യൂരിറ്റി ഗാര്‍ഡ് കെ.ജി. സുരേഷ്, ബോട്ട്‌ ജീവനക്കാരായ എം.ആർ. ഗണേഷ്, പി. ആർ. രതീഷ്, എം.യു. അനിമോന്‍, പി.ടി. അനില്‍ കുമാര്‍ എന്നിവരെയാണ് ഡി.എം.സി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയത്. ടൂറിസം കേന്ദ്രത്തില്‍ വെച്ച് ജീവനക്കാര്‍ ശീട്ടു കളിക്കുന്നതി​ൻെറയും ഓഫിസ് വളപ്പില്‍ മദ്യക്കുപ്പികള്‍ കൂട്ടിയിരിക്കുന്നതി​ൻെറയും വിഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരായിരുന്നു ശീട്ടുകളിയിൽ എര്‍പ്പെട്ടിരുന്നത്. വാര്‍ത്ത ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് കുറുവ ഡി.എം.സി മാനേജര്‍ സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ഡി.ടി.പി.സി മെംബര്‍ സെക്രട്ടറിക്ക് കൈമാറി. തുടര്‍ന്ന് ഈ മാസം മൂന്നിന് സംഭവത്തില്‍ ഉള്‍പ്പെട്ട ആറു ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതി​ൻെറ തുടര്‍ച്ചയായാണ് സസ്പെൻഷൻ. കോവിഡ് കാലത്ത് വയനാട് ടൂറിസം മേഖലക്ക് ഒന്നടങ്കം ദോഷം വരുത്തുന്ന നടപടിയാണ് ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ നിന്നുണ്ടാ യതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വാകേരിയിൽനിന്ന് പിടികൂടിയ കടുവയെ ബന്ദിപ്പൂരിൽ തുറന്നുവിട്ടു സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒന്നിന് വാകേരിയിൽ വനം വകുപ്പി​ൻെറ കൂട്ടിൽ കുടുങ്ങിയ കടുവയെ ബന്ദിപ്പൂർ കാട്ടിൽ തുറന്നുവിട്ടു. ഏത് നിമിഷവും കടുവ തിരിച്ചു വരാനുള്ള സാധ്യതയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. കടുവയെ ബന്ദിപ്പൂർ കാട്ടിൽ തുറന്നു വിട്ടതായി ചെതലയം റേഞ്ചോഫിസർ സ്ഥിരീകരിച്ചു. ഒമ്പതു വയസ്സുള്ള പെൺ കടുവയെയാണ് തുറന്നുവിട്ടത്. ഇരുളം ഫോറസ്​റ്റ് ഓഫിസിലേക്ക് മാറ്റിയിരുന്ന കടുവയെ മൃഗശാലയിലേക്ക് മാറ്റാനുള്ള ശ്രമം മുകളിൽ നിന്നു അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് ഉപേക്ഷിച്ചത്. പിന്നാലെയാണ് കാട്ടിൽ തുറന്നു വിടാൻ വനം അധികൃതർ നിർബന്ധിതരായത്. മുത്തങ്ങയിൽ നിന്നു 15 കിലോമീറ്റർ മാറിയാണ് കടുവയെ തുറന്നു വിട്ടതെന്നാണ് വിവരം. ബന്ദിപ്പൂർ വനമേഖലയാണെങ്കിലും മുത്തങ്ങ കാട്ടിലേക്ക് കടുവക്ക് തിരിച്ചെത്താൻ വലിയ പ്രയാസമില്ല. പൂതാടി പഞ്ചായത്തിലെ വാകേരി, മീനങ്ങാടി പഞ്ചായത്തിലെ സിസി മേഖലകളിൽ മാസങ്ങളോളം തങ്ങിയ കടുവയെയാണ് ഏറെ ശ്രമിച്ച് വനം വകുപ്പ് കൂട്ടിലാക്കിയത്. കടുവശല്യത്തിൽ ആശങ്കയിലായ നാട്ടുകാർക്ക് കടുവയെ പിടിച്ചത് ഏറെ ആശ്വാസകരമായിരുന്നു. SUNWDL13 വാകേരിയിൽ കൂട്ടിലായ കടുവ (ഫയൽ ഫോട്ടോ) guda news കോവാക്സിൻ ക്യാമ്പ് ഇന്ന് ഗൂഡല്ലൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പി​ൻെറ ഭാഗമായി സ്വീകരിച്ച കോവാക്സി​ൻെറ രണ്ടാം ഡോസ് തിങ്കളാഴ്ച നൽകുമെന്ന് കലക്ടർ അറിയിച്ചു. 60 വയസ്സിനു മുകളിലുള്ളവർക്ക് മുൻഗണന നൽകുമെന്നും വ്യക്തമാക്കി. ഗൂഡല്ലൂർ താലൂക്കാശുപത്രി, പ്രാഥമിക ആരോഗ്യകേന്ദ്രം വണ്ടിപ്പേട്ട എന്നിവിടങ്ങളിൽ 300 ഡോസ് നൽകും.നെല്ലിയാളം നഗരസഭയിൽ നെല്ലിയാളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 300 ഡോസ്, ഗൂഡല്ലൂർ,പന്തല്ലൂർ താലൂക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ മസിനഗുഡി,അമ്പലമൂല,അയ്യൻകൊല്ലി കുളപ്പുള്ളി,ചേരമ്പാടി,കപ്പാല,ശ്രീമധുര ഉപ്പട്ടി എന്നിവിടങ്ങളിൽ 380 ഡോസ് അനുവദിച്ചിട്ടുണ്ട്. നെലാകോട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 300 ഡോസുമാണ് കുത്തിവെക്കുക. അമ്പലമൂല -നമ്പ്യാർകുന്ന് റോഡ് തകർന്നു ഗൂഡല്ലൂർ: നിർമാണം പൂർത്തിയായി മൂന്നുമാസം പോലും പൂർത്തിയാകാത്ത അമ്പലമൂല നമ്പ്യാർകുന്ന് റോഡ് തകർന്നു. 4.35 കോടി ചെലവിൽ ആർ.ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് പണി പൂർത്തിയാക്കിയത്. ദീർഘകാലമായി ഗതാഗതയോഗ്യമല്ലാതിരുന്ന റോഡ് യൂനിയൻ കൗൺസിലറി​ൻെറയും സി.പി.എമ്മി​ൻെറയും സമ്മർദ ഫലമായാണ് ഫണ്ട് അനുവദിച്ചത്. കരാറുകാരൻ ഗുണമേന്മയില്ലാത്ത രീതിയിലാണ് പ്രവൃത്തി നടത്തുന്നതെന്ന് പൊതുജനങ്ങൾ ആക്ഷേപം ഉന്നയിച്ചിരുന്നു. റോഡിന്‍റെ പുനർനിർമാണം കോൺട്രാക്​ടറുടെ സ്വന്തം ചെലവിൽ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. GDR ROAD: മൂന്നു മാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ അമ്പലമൂല-നമ്പ്യാർ കുന്ന് റോഡ് തകർന്ന നിലയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.