കടയിൽനിന്ന് കുരുമുളകും പണവും മോഷ്​ടിച്ച സംഘം പിടിയിൽ

മീനങ്ങാടി: ടൗണിലെ ബ്ലോസം ട്രേഡേഴ്‌സിൽനിന്ന് ഒന്നര ക്വിൻറൽ കുരുമുളകും 10,500 രൂപയും മോഷ്​ടിച്ച സംഘത്തെ മീനങ്ങാടി പൊലീസ് പിടികൂടി. വാളവയല്‍ വട്ടത്താനി പുത്തന്‍വീട്ടില്‍ അബ്​ദുൽ കരീം (48), മീനങ്ങാടി അപ്പാട് മൈലമ്പാടി അത്തിക്കടവ് പണിയ കോളനിയിലെ വിനു (29), മൈലമ്പാടി അത്തിക്കടവ് കോളനിയിലെ സുനീഷ് (27), ബിനീഷ് (20), തൃശ്ശിലേരി മുള്ളൻകൊല്ലി കോളനിയിലെ രാഹുല്‍ (24) എന്നിവരാണ് പിടിയിലായത്. ജൂലൈ 22നാണ് സംഭവം. സ്ഥാപനത്തി​ൻെറ ചുമരുകള്‍ ഒരാള്‍ക്ക് കടക്കാവുന്ന രീതിയില്‍ തകര്‍ത്താണ് മോഷ്​ടാക്കള്‍ അകത്തുകടന്നത്. ഇരുമ്പുഷീറ്റുകൊണ്ട് മറച്ചതിനാല്‍ റോഡില്‍നിന്ന് ഈ ഭാഗത്തേക്ക് കാഴ്ച എത്തുകയില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കടുത്തിരിക്കുന്ന സമയത്തായിരുന്നു സംഭവം. തെളിവുകള്‍ നശിപ്പിക്കുന്നതിനായി സ്ഥാപനത്തിലെ സി.സി.ടി.വിയും കൊണ്ടുപോയിരുന്നു. ഇന്‍സ്‌പെക്ടര്‍ സനല്‍രാജിൻെറ നേതൃത്വത്തില്‍ എസ്.ഐമാരായ സജീവന്‍, കുഞ്ഞി വാവ, സി.പി.ഒമാരായ ഫിറോസ്, യൂനുസ് എന്നിവരുടെ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസി​ൻെറ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.