നവോദയ കോളനിയിലെ വീടുകൾ ചോരുന്നുപഠനം മുടങ്ങി വിദ്യാർഥികൾവൈത്തിരി: പൂക്കോട് നവോദയ ആദിവാസി കോളനിയിൽ വീടുകൾ ചോർന്നൊലിക്കുന്നു. ആനമല കോളനിയിൽ 2014ൽ നിർമിച്ച വീടുകളിൽ 16 എണ്ണം നിൽക്കുന്ന സ്ഥലം മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കുടുംബങ്ങളെ നവോദയ സ്‌കൂളിനടുത്തുള്ള താൽക്കാലിക ഷെഡിലേക്കു മാറ്റുകയായിരുന്നു. പകരം നിർമിച്ച വീടുകൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ ഇപ്പോഴും ഷെഡിൽ തന്നെ താമസിക്കുകയാണിവർ. ബാക്കിയുള്ള ഏഴു കുടുംബങ്ങളാണ് ഇപ്പോൾ നവോദയ കോളനിയിലുള്ളത്. എല്ലാ വീടുകളുടെയും കോൺക്രീറ്റ് മേൽക്കൂര കുതിർന്നു വെള്ളം തറയിലേക്ക് വീഴുകയാണ്. ഇതുമൂലം നിലം മുഴുവനും വെള്ളമാണ്. ചോർച്ചകാരണം വിദ്യാർഥികൾ പഠിക്കാൻ പ്രയാസപ്പെടുകയാണ്. ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ പല കുട്ടികൾക്കുമില്ലാത്തതും പ്രയാസമുണ്ടാക്കുന്നു. ടി.വി കേബിളും ഈ ഭാഗത്ത് ലഭ്യമല്ല.SUNWDL1നവോദയ ആദിവാസി കോളനിയിലെ ചോർന്നൊലിക്കുന്ന വീടുകൾപുത്തുമല ദുരിതബാധിതരോട് സര്‍ക്കാര്‍ നീതി പുലര്‍ത്തണം -എം.എല്‍.എമേപ്പാടി: പുത്തുമലയിലെ ദുരിതബാധിതരോട് ഇനിയെങ്കിലും നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊരുക്കണമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. പുത്തുമല ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ഒരു വീട് പോലും കൈമാറാന്‍ സാധിക്കാത്ത സാഹചര്യം ഏറെ ദുഃഖകരമാണ്. തകര്‍ന്ന ക്ഷേത്രവും പള്ളിയും പാലങ്ങളും റോഡുകളുമുള്‍പ്പെടെ ഇനിയും പുനര്‍നിര്‍മിച്ചിട്ടില്ല. ദുരന്തസ്ഥലത്തുനിന്നും മാറ്റിയ സ്‌കൂളിന് പോലും സുരക്ഷിത സംവിധാനമൊരുക്കാന്‍ സാധിച്ചിട്ടില്ലെന്നത് നിരാശജനകമാണ്. സാധനസാമഗ്രികളുടെ നഷ്ടത്തിനും കൃഷി നഷ്ടത്തിനും പണം മാറ്റിവെക്കാത്തത് ഏറെ ഗൗരവമുള്ളതാണ്. കേരളത്തിൻെറ നോവായ പുത്തുമല ദുരന്തബാധിതരെ സംരക്ഷിക്കാനും ആത്മവിശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സര്‍ക്കാര്‍ പ്രത്യേക പാക്കേജ്ഒരുക്കണം. എല്ലാവര്‍ക്കും വീട് ലഭ്യമാക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാന്‍ നടപടിയുണ്ടാവണം. വിഷയം നിയമസഭയിലുള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ചേര്‍ത്തുകൊണ്ട് പുത്തുമലക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. SUNWDL2പുത്തുമല ദുരന്തബാധിത മേഖലകള്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ സന്ദർശിച്ചപ്പോൾദുരന്ത മുഖത്തെ കാവലാള്‍ക്ക് പാലിയേറ്റിവിൻെറ ആദരംകല്‍പറ്റ: നിപ, കോവിഡ് മഹാമാരികളുടെ കാലത്തും രണ്ട് പ്രളയകാലങ്ങളിലുമടക്കം വയനാട് ജില്ല നേരിട്ട പ്രതിസന്ധി സമയങ്ങളില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച് ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ചുമതല ഒഴിയുന്ന ഡോ. അഭിലാഷിന് പാലിയേറ്റിവ് വളൻറിയർമാരുടെ ജില്ല കോഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ല ജനറല്‍ സെക്രട്ടറി വേലായുധന്‍ ഉപഹാരം നൽകി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ, പാലിയേറ്റിവ് ജില്ല കോഓഡിനേറ്റര്‍ സ്മിത, കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ മനോജ് പനമരം, പി. ചിത്രകുമാർ, അനിൽ കല്‍പറ്റ, നാസർ പുൽപള്ളി, ഷപ്പേർഡ് മാനന്തവാടി, ഷർമിന പനമരം, അബ്ദുൽ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ഷമീം പാറക്കണ്ടി സ്വാഗതവും ശാന്തി അനില്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍തല പാലിയേറ്റിവ് സംവിധാനങ്ങള്‍ താഴെതട്ടിലേക്ക് എത്തിക്കുന്നതിനും കിടപ്പ് രോഗികളുടെ ഓര്‍ക്കസ്ട്ര രൂപവത്കരിക്കുന്നതിനും ഒട്ടേറെ ജനകീയ പദ്ധതികള്‍ നടപ്പാക്കുന്നതിനും മുന്‍കൈ എടുത്ത ഡോ. അഭിലാഷ് ഡെപ്യൂട്ടേഷനില്‍ അഞ്ചുവര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജില്ല വിട്ടുപോകുന്നത്.SUNWDL3ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷിന് പാലിയേറ്റിവ് വളൻറിയർ കോഓഡിനേഷന്‍ കമ്മിറ്റി ജില്ല ജനറല്‍ സെക്രട്ടറി വേലായുധന്‍ ഉപഹാരം നൽകുന്നുഫർണിചർ നൽകികൽപറ്റ: സുൽത്താൻ ബത്തേരി ബി.ആർ.സിയുടെ കീഴിൽ മണൽവയലിൽ പ്രവർത്തിക്കുന്ന സ്പെഷൽ ട്യൂഷൻ പഠന കേന്ദ്രത്തിന് ബത്തേരി മഹാഗണപതി ക്ഷേത്രവും സത്യസായി സേവ സംഘടനയും ചേർന്ന് ഫർണിചർ നൽകി. സത്യസായി സേവ സംഘടന ജില്ല പ്രസിഡൻറ് ബാബു കട്ടയാടിൽനിന്ന് ഡിവിഷൻ കൗൺസിലർ ഷൗക്കത്ത് കള്ളിക്കൂടൻ ഏറ്റുവാങ്ങി. യോഗത്തിൽ എസ്. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. എം.പി. സുനീഷ്, ടി. ഉണ്ണിക്കൃഷ്ണൻ, കുട്ടൻ താളൂർ, കെ. ഓമന എന്നിവർ സംസാരിച്ചു.SUNWDL4മണൽവയലിലെ സ്പെഷൽ ട്യൂഷൻ പഠന കേന്ദ്രത്തിനുള്ള ഫർണിചർ ബാബു കട്ടയാടിൽനിന്ന് ഡിവിഷൻ കൗൺസിലർ ഷൗക്കത്ത് കള്ളിക്കൂടൻ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.