യാഥാർഥ്യമാകാതെ വയനാട്​-വിലങ്ങാട് ചുരമില്ലാ റോഡ്

യാഥാർഥ്യമാകാതെ വയനാട്​-വിലങ്ങാട് ചുരമില്ലാ റോഡ്​യാഥാർഥ്യമാവേണ്ടത്​ മൂന്ന്​ ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാ റോഡ്​വെള്ളമുണ്ട: നാലു പതിറ്റാണ്ടായി കാത്തിരിക്കുന്ന വയനാട് വിലങ്ങാട് ബദൽ പാത യാഥാർഥ്യമാവാതെ നീളുന്നു. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ വഴി വിലങ്ങാട് പാനോത്ത് എത്തുന്ന നിർദിഷ്​ട ചുരമില്ലാ റോഡാണ് യാഥാർഥ്യമാകാത്തത്. 1977 ൽ അന്നത്തെ വനം മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു ഈ റോഡി​ൻെറ സാധ്യതകൾ പഠിക്കാനും തുടർനടപടി സ്വീകരിക്കാനുമായി ഫണ്ട് അനുവദിച്ചത്. അന്നു മുതൽ 40 വർഷമായി ഈ റോഡ് യാഥാർഥ്യമാകുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് മൂന്ന്​ ജില്ലകളി​ലുള്ളവർ. 6.94 കി.മീറ്റർ മാത്രമാണ് ഈ റോഡി​ൻെറ നീളം. ഇതിൽ 2.6 കി.മീറ്ററിൽ 1969ൽ സർക്കാർ തേക്ക് പ്ലാ​േൻറഷനിലൂടെയും 2.281 കി.മീറ്റർ നീളത്തിൽ വനഭൂമിയിലൂടെയും ആറ്​ മീറ്റർ വീതിയിൽ റോഡ് നിലവിലുണ്ട്. ശേഷിക്കുന്ന രണ്ട് കി.മീറ്റർ മാത്രമാണ് പുതിയ റോഡ് വേണ്ടത്. മട്ടിലയം കോളനി, ചാപ്പ കോളനി, കുഞ്ഞോം കോളനി, ചിറക്കൽ കോളനി, ആലാറ്റിൽ കോളനിയടക്കം 14 ആദിവാസി കോളനികൾ ഈ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു.പഴശ്ശിരാജയുടെ കാലത്ത് സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംപിടിച്ച റോഡാണിത്. പഴശ്ശിരാജ- കുറിച്യ പോരാട്ടങ്ങൾ നടന്ന പ്രദേശമായതിനാൽ ഈ റോഡിന് പഴശ്ശിരാജ റോഡ് എന്ന് നാമകരണവും ചെയ്തിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തോളം പഴക്കമുള്ള റോഡാണിത്.2004 ൽ തൊണ്ടർനാട് പഞ്ചായത്ത് ഈ റോഡ് വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരുകയും യോഗത്തിലെ 143/o4/10 നമ്പർ അജണ്ട പ്രകാരം റോഡ് നിർമിക്കാനുള്ള വനംവകുപ്പി​ൻെറ ഭൂമിക്ക് പകരം ഭൂമി പൊന്നുംവില കൊടുത്ത് വാങ്ങാനും, കൈമാറാനും തീരുമാനിച്ചിരുന്നു. ഇതിനുള്ള പണം പൊതുജനങ്ങളിൽനിന്ന് കണ്ടെത്താനും തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് വനം മന്ത്രിക്ക് പഞ്ചായത് നിവേദനം നൽകിയതി​ൻെറ അടിസ്ഥാനത്തിൽ ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്റർ എഫ്.സി.സെഡ് 3003/2009 ഉത്തരവ് പ്രകാരം വനഭൂമി സർവേ നടത്തുകയും ചെയ്​തു. സർവേയിൽ സംസ്ഥാന പാതയായി വികസിപ്പിക്കാവുന്ന ഏറ്റവും ലാഭകരമായ പാതയാണെന്ന് കണ്ടെത്തി. 434.88 ഹെക്ടറിൽ വനഭൂമിയിലൂടെ 6.948 കി.മീറ്റർ നീളത്തിൽ റോഡ് നിർമിച്ചാൽ ചുരമില്ലാത്ത പാതവഴി കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയും. ഈ റോഡിന് വേണ്ടി നാട്ടുകാർ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും ഫയലുകൾ നീങ്ങിയിട്ടില്ല. ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന സമയത്ത് മാത്രമാണ് ബദൽ പാതകളെ കുറിച്ച ചർച്ച പോലും ജനപ്രതിനിധികൾ നടത്തുന്നത്. നിലവിൽ ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്​ മന്ത്രി മുഹമ്മദ്​ റിയാസിലാണ്​ നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, കേന്ദ്ര വനം വകുപ്പി​ൻെറ തടസ്സം നീങ്ങാത്തതാണ് ഈ റോഡിന് വിലങ്ങ് തടിയായതെന്ന് മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു പറഞ്ഞു.SUNWDL6വയനാട്​-വിലങ്ങാട് ബദൽ റോഡിലെ തേക്ക്​ പ്ലാ​േൻറഷൻ ഭാഗം'മക്കൾക്കൊപ്പം' രക്ഷാകർതൃ ശാക്തീകരണവുമായി പരിഷത്ത്​ കൽപറ്റ: കോവിഡ് കാലത്ത് സ്കൂൾ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ രക്ഷാകർത്താക്കളുമായി സംവദിക്കുന്നതിന് ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ല പഞ്ചായത്തി​ൻെറയും പൊതുവിദ്യാഭ്യാസ വകുപ്പി​ൻെറയും സഹകരണത്തോടെ ആരംഭിച്ച രക്ഷാകർതൃ ശാക്തീകരണ പരിപാടിക്ക്​ 'മക്കൾക്കൊപ്പം' മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഒ.ആർ. കേളു എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സംഷാദ് മരക്കാർ അധ്യക്ഷതവഹിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ. രത്നവല്ലി മുഖ്യാതിഥിയായി. ബ്ലോക്ക്​​ പഞ്ചായത്ത് പ്രസിഡൻറ്​ ജസ്​റ്റിൻ ബേബി, പി.ടി.എ പ്രസിഡൻറ്​ പ്രദീപ ശശി, പ്രിൻസിപ്പൽ സലീം അൽത്താഫ്, പ്രഥമാധ്യാപകൻ തോമസ് മാത്യു, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.ജെ. റോയി, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ്​ പി.ആർ. മധുസൂദനൻ, ഹയർ സെക്കൻഡറി അധ്യാപകൻ എ.എം. ബെന്നി, സംഘാടക സമിതി കൺവീനർ ടി.പി. സന്തോഷ് എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിലെ ആറു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ആയിരത്തോളം രക്ഷാകർത്താക്കൾ 20 ഗ്രൂപ്പുകളിലായി സംവാദ പരിപാടിയിൽ പങ്കെടുത്തു. പ്രത്യേക പരിശീലനം നേടിയ 20 അധ്യാപകർ ആണ് ക്ലാസ് നയിച്ചത്. ഒരു മാസക്കാലം നീളുന്ന പരിപാടിയിലൂടെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും പി.ടി.എകളുടെ സഹകരണത്തോടെ കുട്ടികളുടെ രക്ഷാകർത്താക്കളുമായി സംവദിക്കാനാണ് പരിഷത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ല പ്രസിഡൻറ്​ പി.ആർ. മധുസൂദനനും സെക്രട്ടറി എം.എം. ടോമിയും അറിയിച്ചു.ഫിറ്റ്​നസ്​ ക്ലബ്​ ഉദ്​ഘാടനംമാനന്തവാടി: വാളാട് ഒയാസിസ്‌ ഫിറ്റ്നസ് ക്ലബ്‌ അർജുന അവാർഡ് ജേതാവ് ടി.വി. പോളി ഉദ്ഘാടനം ചെയ്തു .കേരള ബോഡി ബിൽഡിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ടി.വി. പോളിയെ ഒയാസിസ് ഹെൽത്ത്​ ക്ലബ് മാനേജർ എ. പ്രസാദ് ആലഞ്ചേരി പൊന്നാടയണിയിച്ചു. മാനന്തവാടി ​േബ്ലാക്ക്​​ പേര്യ ഡിവിഷൻ അംഗം പി. സൽമ മോയിൻ അധ്യക്ഷതവഹിച്ചു. എം.കെ. കൃഷ്‌ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗിരീഷ് പെരുംതട്ട, എൻ.എം. ആൻറണി, പി. താജുദ്ദീൻ, എം. മുഹമ്മദ് തജ്‌വീർ എന്നിവർ സംസാരിച്ചു. മാനന്തവാടി ​േബ്ലാക്ക്​ തലപ്പുഴ ഡിവിഷൻ അംഗം എ. അബ്​ദുൽ അസീസ് സ്വാഗതം പറഞ്ഞു. SUNWDL6വാളാട് ഒയാസിസ് ഫിറ്റ്നസ് ക്ലബ് അർജുന അവാർഡ് ജേതാവ് ടി.വി. പോളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.