കൽപറ്റ: ദേശീയ നിയമസേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതി കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 11ന് നാഷനല്‍ ഇ-ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി വെള്ളക്കരം, മെയിൻറനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിലേക്ക് നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബകോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വിസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. പുതിയ പരാതികള്‍ ആഗസ്റ്റ് 25വരെ സ്വീകരിക്കും. ഫോൺ: 04936 207800 കെട്ടിടനിര്‍മാണം; വില്ലേജ് ഓഫിസുകള്‍ താല്‍ക്കാലികമായി മാറ്റി കൽപറ്റ: കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പേര്യ, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു. നവീകരണപ്രവൃത്തികൾ പൂര്‍ത്തിയാകുന്നതുവരെ പേരിയ വില്ലേജ് ഓഫിസ് പേരിയ സര്‍വിസ് സഹകരണ ബാങ്കിന് എതിര്‍വശമുള്ള കെട്ടിടത്തിലും കാഞ്ഞിരങ്ങാട് വില്ലേജ് ഓഫിസ് മക്കിയാട് ജങ്ഷനിലെ പോസ്റ്റ് ഓഫിസിന് എതിര്‍വശത്തെ ബെനഡിക്ടന്‍ ആശ്രമവക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം കൽപറ്റ: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അംഗങ്ങള്‍ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിച്ചിരിക്കണം. കൂടാതെ പരീക്ഷ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയും പാടില്ല. കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ പാസായവരും ആയിരിക്കണം. 2021 മാര്‍ച്ചിൽ നടന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ചുരുങ്ങിയത് 80 ശതമാനവും പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 90 ശതമാനവും പോയൻറ് നേടിയിരിക്കണം. അപേക്ഷാഫോറം www.agriworkers fund.org എന്ന സൈറ്റില്‍ ലഭ്യമാണ്. ആഗസ്റ്റ് 31വരെ അപേക്ഷിക്കാം. ഫോണ്‍: 04936204602. വൈദ്യുതി മുടങ്ങും പാടിച്ചിറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടല്‍, ചാച്ചിക്കവല, പാതിരി, പട്ടാണികൂപ്പ്, ചേലൂര്‍ പെരിക്കല്ലൂര്‍, മൂന്നുപാലം, തേന്മാവിന്‍കടവ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സ്വയംതൊഴില്‍ ധനസഹായം കൽപറ്റ: തീവ്ര ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിനായി ധനസഹായം നല്‍കുന്നു. ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിച്ചുനല്‍കുന്ന സ്വാശ്രയ പദ്ധതിയാണ്. ഭിന്നശേഷി 70 ശതമാനത്തില്‍ കൂടുതലായിരിക്കണം. അപേക്ഷകള്‍ കല്‍പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ല സാമൂഹിക നീതി ഓഫിസില്‍ ആഗസ്റ്റ് 31നകം സമര്‍പ്പിക്കണം. ഫോണ്‍: 04936-205307 കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ് കൽപറ്റ: കേന്ദ്രീയ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഈമാസം 13വരെ ഓൺലൈൻ /ഓഫ്‌ലൈൻ മുഖേന അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും https//kalpetta.kvs.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. ഫോൺ: 04936 298400 സ്നേഹയാനം പദ്ധതി: അപേക്ഷ ക്ഷണിച്ചു കൽപറ്റ: നാഷനൽ ട്രസറ്റ് നിയമത്തിലുൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിർധനരായ അമ്മമാർക്ക് വരുമാനമാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിൻെറ സ്നേഹയാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകും. അപേക്ഷകർ മേൽപറഞ്ഞ വിഭാഗത്തിൽപെട്ടവരുടെ അമ്മമാരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായിരിക്കണം. ഭർത്താവ് ഉപേക്ഷിച്ചവരോ/വിധവകളോ ആയിരിക്കണം അപേക്ഷകർ. മറ്റു വരുമാനമാർഗങ്ങൾ ഇല്ലാത്തവരും ത്രീ വീലർ ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ഈമാസം 31നുള്ളിൽ കൽപറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ല സാമൂഹികനീതി ഓഫിസിൽ അപേക്ഷിക്കണം. ഫോൺ: 04936 205307. സ്വാതന്ത്ര്യദിനാഘോഷം: മുന്നൊരുക്ക യോഗംചേര്‍ന്നു കൽപറ്റ: ഈ വര്‍ഷത്തെ ജില്ലതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 15ന് രാവിലെ ഒമ്പതു മുതല്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. കുട്ടികളെയും മുതിര്‍ന്നവരെയും ചടങ്ങില്‍ നിന്നൊഴിവാക്കും. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍, കോവിഡ് ഭേദമായവര്‍ എന്നിവരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കും. എ.ഡി.എം എന്‍.ഐ. ഷാജുവിൻെറ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ നടന്ന യോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.