സംസ്ഥാനത്തെ ആദ്യ സയന്‍സ് മ്യൂസിയം മേപ്പാടി സ്‌കൂളില്‍

സംസ്ഥാനത്തെ ആദ്യ സയന്‍സ് മ്യൂസിയം മേപ്പാടി സ്‌കൂളില്‍ (must)കല്‍പറ്റ: മേപ്പാടി സ്‌കൂളില്‍ സംസ്ഥാനത്തെ ആദ്യ സയന്‍സ് മ്യൂസിയം യാഥാര്‍ഥ്യമാവുന്നു. സ്വാതന്ത്ര്യത്തി​ൻെറ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 75 പിന്നാക്ക ജില്ലകളില്‍ 75 സയന്‍സ് മ്യൂസിയം സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാറി​ൻെറ നിർദേശപ്രകാരം രാജീവ് ഗാന്ധി സൻെറര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് (ആര്‍.ജി.സി.ബി) സ്കൂളിൽ മ്യൂസിയം ഒരുക്കുന്നത്. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ ഇടപെടലാണ് നിർണായകമായത്. എം.എല്‍.എയുടെ നേതൃത്വത്തിൽ സ്‌കൂള്‍ അധികൃതർ ആര്‍.ജി.സി.ബി അധികൃതരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും ഗവേഷണമേഖലകളിലേക്ക് ചുവടുവെക്കുന്നതിനും ഉതകുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും വിവിധതരം ലാബ് ഉപകരണങ്ങളുടെ പരിണാമഘട്ടങ്ങള്‍ കാണിക്കുന്ന പ്രദര്‍ശനങ്ങളും മ്യൂസിയത്തില്‍ സജ്ജമാക്കുമെന്ന് ആര്‍.ജി.സി.ബി സംഘം അറിയിച്ചു. പുരാതന മൈക്രോസ്‌കോപ് മുതല്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് വരെയുള്ള സാധനസാമഗ്രികളും രാജ്യത്തി​ൻെറ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനുള്ള വിഡിയോ ഡോക്യുമൻെററി പ്രദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കും. ആര്‍.ജി.സി.ബിയിലെ ഡീനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ഡോ. ടി.ആര്‍. സന്തോഷ്‌കുമാര്‍, ഡോ. മനോജ് പി. രാജശേഖരന്‍, ഡോ. എൻ.പി. അനീഷ്, എസ്. രോഷ്‌നി, ശ്യാം ശങ്കരന്‍, അരുണ്‍ രാജഗോപാല്‍ എന്നിവരടങ്ങുന്ന സംഘം സ്‌കൂളില്‍ സന്ദർശനം നടത്തി. THUWDL1മേപ്പാടി സ്കൂളിൽ സയന്‍സ് മ്യൂസിയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടി. സിദ്ദീഖ് എം.എൽ.എ ആര്‍.ജി.സി.ബി അധികൃതരുമായി ചർച്ച നടത്തുന്നു എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണം -കൺവെൻഷൻകൽപറ്റ: കാസർകോട്ടെ എൻഡോ സൾഫാൻ ഇരകൾക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്ന് ജില്ല എൻഡോസൾഫാൻ പീഡിത ഐക്യദാർഢ്യ കൺവെൻഷൻ ആവശ്യപ്പെട്ടു. എൻഡോ സൾഫാൻ ഇരകൾക്കുവേണ്ടി നിരന്തരം പ്രക്ഷോഭവും സുപ്രീംകോടതിയിൽ കേസും നടത്തിയവർ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഇരകളും അവരുടെ കുടുംബങ്ങളും ഏറ്റവുമധികം അവമതിക്കപ്പെടുന്നത്. സമരങ്ങൾക്കും പ്രക്ഷോഭങൾക്കും നേതൃത്വം നൽകിയവർ മുഖംതിരിഞ്ഞ് നിൽക്കുകയാണിപ്പോൾ. അഞ്ചുമാസമായി ഇവർക്ക് പെൻഷൻപോലും ലഭിക്കുന്നില്ല. കാസർകോട് കലക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം എൻഡോ സൾഫാൻ കോർപറേറ്റ് കമ്പനിക്കുവേണ്ടിയാണ് ഇരകളെ വേട്ടയാടുന്നത്. നീതിക്കുവേണ്ടി അമ്മമാർ വീണ്ടും തെരുവിലിറങ്ങുന്ന അവസ്ഥ കേരളസമൂഹത്തിന്ന് അപമാനമായി മാറുമെന്ന് കൺവെൻഷൻ മുന്നറിയിപ്പ്​ നൽകി. യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എൻ.എ.പി.എം സംസ്ഥാന ചെയർമാൻ പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ജനകീയ മുന്നണി ചെയർമാൻ മുനീസ അമ്പലത്തറ, കൺവീനർ കുഞ്ഞികൃഷ്ണൻ അമ്പലത്തറ, സൂപ്പി പള്ളിയാൽ, വിനയകുമാർ അഴിപ്പുറം, ഡോ. ഇ.പി. മോഹൻദാസ് ബാബു മൈലമ്പാടി, കെ.വി. പ്രകാശ് എന്നിവർ സംസാരിച്ചു. അഡ്വ. എ. ചാത്തുക്കുട്ടി രക്ഷാധികാരിയും സുലോചന രാമകൃഷ്ണൻ ചെയർമാനും തോമസ് അമ്പലവയൽ കൺവീനറുമായി ഐക്യദാർഢ്യ സമിതി രൂപവത്കരിച്ചു.മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ് ധർണ സുൽത്താൻ ബത്തേരി: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മിനി സിവിൽ സ്​റ്റേഷൻ ധർണ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. കൺവീനർ ടി. മുഹമ്മദ്, സി.പി. വർഗീസ്, എൻ.എം. വിജയൻ, പി.പി. അയ്യൂബ്, എടക്കൽ മോഹനൻ, എം.എ. അസൈനാർ, ഉമ്മർ കുണ്ടാട്ടിൽ, മാടക്കര അബദുല്ല, സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, സതീഷ് പൂതിക്കാട് എന്നിവർ സംസാരിച്ചു.THUWDL2യു.ഡി.എഫ് സുൽത്താൻ ബത്തേരിയിൽ നടത്തിയ മിനി സിവിൽ സ്​റ്റേഷൻ ധർണ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നുജോയൽ കെ. ബിജുവിനെ ആദരിച്ചു മീനങ്ങാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയവും സംസ്ഥാന സർക്കാറി​ൻെറ ഉജ്ജ്വലബാല്യം പുരസ്കാരവും നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജോയൽ കെ. ബിജുവിനെ സ്കൂൾ എസ്.പി.സി യൂനിറ്റ് ആദരിച്ചു. ചടങ്ങിൽ കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ടി. മഹേഷ് കുമാർ, റജീന ബക്കർ, ഡ്രിൽ ഇൻസ്ട്രക്ടർ എ.ഡി. മുരളീധരൻ, കെ.ഡി. അരുന്ധതി, സാരംഗി ചന്ദ്ര, ജി. അശ്വിൻ ദേവ്, ബേസിൽ വർഗീസ്, കെ.ആർ. ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു.THUWDL3ജോയൽ കെ. ബിജുവിനെ സ്കൂൾ എസ്.പി.സി യൂനിറ്റ് നേതൃത്വത്തിൽ ആദരിച്ചപ്പോൾ പഠനോപകരണ വിതരണംകൽപറ്റ: എസ്.ഡി.എം എൽ.പി സ്കൂളിൽ ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു. വാർഡ് കൗൺസിലർ ടി. മണി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വിനീത് കുമാർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി പതിമൂന്നോളം സ്മാർട്ട്‌ ഫോണുകളാണ് വിതരണം ചെയ്തത്. എം.പി. ശ്രീപ്രിയ ടീച്ചർ സംസാരിച്ചു. ഷാജി കേദാരത്തെ ആദരിച്ചുകൽപറ്റ: ദേശീയ അവാർഡ്​ ജേതാവായ കിഴങ്ങുവിള സംരക്ഷകൻ ഷാജി കേദാരത്തെ കർഷക മോർച്ച ആദരിച്ചു. പ്രസിഡൻറ് ആരോട രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ജി.കെ. മാധവൻ, വൈ. പ്രസിഡൻറ് ഇ.ജി. വേണു, ജില്ല കമ്മിറ്റി അംഗം ഉദയഭാനു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.