ഇംഗ്ലീഷ് ഡിവിഷനുകൾക്ക് നിയന്ത്രണം വേണം -മലയാളം ഐക്യവേദി കൽപറ്റ: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ക്രമാതീതമായി വർധിക്കുന്നത് തടയണമെന്ന് മലയാള ഐക്യവേദിയുടെയും വിദ്യാർഥി മലയാളവേദിയുടെയും സംയുക്ത പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാലയങ്ങളിൽ രണ്ട് മലയാളം ഡിവിഷനുകൾ നിലവിലുണ്ടെങ്കിൽ മൂന്നാമതായി ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനാവാമെന്ന നിർദേശത്തെ മറികടന്ന് ഒരു ഡിവിഷൻ മാത്രമുള്ള ഇടങ്ങളിൽപോലും അത് ഇംഗ്ലീഷ് മീഡിയമാക്കി മാറ്റുകയാണ്. ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 53 ശതമാനം ഇംഗ്ലീഷ് മീഡിയത്തിൽനിന്നുള്ളവരായിരുന്നു. പിന്നാക്ക ദുർബല വിഭാഗങ്ങളുടെയും ഗോത്രജനതയുടെയും വിദ്യാഭ്യാസ ശാക്തീകരണത്തിനും മാതൃഭാഷയിൽ അധിഷ്ഠിതമായ വികസനസങ്കൽപത്തിനും ഇത് വിഘാതം സൃഷ്ടിക്കുമെന്നും സാമൂഹിക അസന്തുലിതത്വം വർധിപ്പിക്കുമെന്നും യോഗം വിലയിരുത്തി. മലയാള ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥി മലയാളവേദി സംസ്ഥാന പ്രസിഡൻറ് എസ്. രൂപിമ, ഡോ. ബാവ കെ. പാലുകുന്ന്, പി.കെ. മുഹമ്മദ് ബഷീർ, ഡോ. എം.പി. വാസു, അമല എം. ദേവ്, എ. അഫ്സൽ ഷാഹിദ്, അഞ്ജലി പ്രിയദാസ്, കെ. അഹ്സന, ബേബി പീറ്റർ, സി.വി. ഉഷ, എം. ദേവകുമാർ, ലയ ബേബി എന്നിവർ സംസാരിച്ചു. കെ.എം.സി.എസ്.എ ധർണ കൽപറ്റ: മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എസ്.എ) പ്രതിഷേധത്തിെൻ ജില്ലതല ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ. അജിത മുഖ്യപ്രഭാഷണം നടത്തി.പങ്കാളിത്ത പെൻഷൻപദ്ധതി പിൻവലിക്കുക, മെഡിസെപ് പദ്ധതി നടപ്പാക്കുക, സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, ഇന്ധന പാചകവാതക അധിക നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പ്രസിഡൻറ് സലാം കൽപറ്റ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി. ജേക്കബ് ജോർജ്, വി. രാമൻ, അബദു നസീർ, കെ. ജലജ, കെ.എം. രഞ്ജിത്ത്, വി.ജെ. അന്നമ്മ, സി.എ. ഷാനിബ്, രമ്യ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. SATWDL11മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ധർണ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യുന്നുഅര്‍ബന്‍ ബാങ്ക് നിയമനവിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതം -ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എകല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി കോഓപറേറ്റിവ് അര്‍ബന്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഡി.സി.സി സെക്രട്ടറി ആര്‍.പി. ശിവദാസ് എഴുതിയെന്ന് പറയുന്ന കത്തിൻെറ പേരിലാണ് ആരോപണമുന്നയിക്കുന്നത്. എന്നാല്‍, ഈ കത്ത് താനെഴുതിയതല്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയതാണ്. എങ്കിലും, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരമൊരു ആരോപണം വരുമ്പോള്‍ അതിൻെറ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വ്യാജ കത്തിൻെറ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് കത്ത് നല്‍കിയിട്ടുണ്ട്. ആരോപണം മൂന്നംഗ സമിതി അന്വേഷിക്കുന്നുണ്ട്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന രീതിയിലും വയനാട്ടുകാര്‍ക്ക് എന്നെയറിയാം. മൂന്നു തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ചപ്പോഴും മൂന്ന് തവണ നിയമസഭ സാമാജികനായ ഘട്ടത്തിലും ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആറ് തവണ സത്യപ്രതിജ്ഞ ചെയ്തയാളാണ്. ഒരിക്കലും സത്യപ്രതിജ്ഞ ലംഘനം നടത്തി മുന്നോട്ടുപോകാന്‍ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രീയജീവിതത്തില്‍ വ്യക്തിത്വം കളങ്കമില്ലാതെ സംരക്ഷിക്കണമെന്നാണ് ആഗ്രഹം. സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ചില മാധ്യമങ്ങള്‍ തന്നെ ബലിയാടാക്കുകയാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഒരിക്കലും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലുള്ള വ്യക്തിയല്ലാത്തതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. തൻെറ ആസ്തി പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബത്തേരി സി.പി.എം ഏരിയ സെക്രട്ടറി ഒപ്പിട്ട പരാതി മീനങ്ങാടി വിജിലന്‍സിന് കൊടുത്തിട്ടുണ്ട്. ആ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അനധികൃതമായി എന്തെങ്കിലും സാമ്പാദ്യങ്ങളുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും അദ്ദേഹം കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഓക്സിജൻ കോൺസൻട്രേറ്ററുകളും വൻെറിലേറ്ററുകളും നൽകികൽപറ്റ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, വയനാട് മെഡിക്കൽ കോളജിൽ ഓക്സിജൻ കോൺസൻട്രേറ്ററുകളും വൻെറിലേറ്ററുകളും വിതരണം ചെയ്തു. ഒ.ആർ. കേളു എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി ജില്ല അഡ്മിനിസ്ട്രേറ്റർ എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാല് ഓക്സിജൻ കോൺസൻട്രേറ്ററുകളും രണ്ട് വൻെറിലേറ്ററുമാണ് വിതരണം ചെയ്തത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുബാറക്, മാനന്തവാടി തഹസിൽദാർ ജോസ് പോൾ, ഡെപ്യൂട്ടി തഹസിദാർ പി.യു. സിതാര, ആർ.എം.ഒ ഡോ. സക്കീർ, ഐ.ആർ.സി.എസ് ചുമതലക്കാരായ കെ.ജെ. തങ്കച്ചൻ, കെ. അനിൽകുമാർ, ബേബി കാരക്കുനി, എം. അശോകൻ എന്നിവർ സംസാരിച്ചു.മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എ.പി. ദിനേഷ്കുമാർ, പനമരം സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ശ്രീജ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.SATWDL15ഓക്സിജൻ കോൺസൻട്രേറ്ററുകളും വൻെറിലേറ്ററുകളും ഒ.ആർ. കേളു എം.എൽ.എ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.