ജീവനെടുത്ത് കൃഷിയിടത്തിലെ വൈദ്യുതി വേലിസുൽത്താൻ ബത്തേരി: കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനുള്ള വൈദ്യുതിവേലി മനുഷ്യജീവന് ഭീഷണിയാകുമ്പോൾ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. മുത്തങ്ങക്കടുത്ത് കല്ലൂരിൽ തിങ്കളാഴ്ച യുവാവിൻെറ മരണത്തിനിടയാക്കിയത് അശാസ്ത്രീയമായ വൈദ്യുതി വേലിയാണ്. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ വനാതിർത്തികളിൽ വൈദ്യുതി വേലി വ്യാപകമാണ്. ഇവ മറികടന്ന് കാട്ടുമൃഗങ്ങൾ കൃഷിയിടത്തിലേക്ക് എത്തുന്നതാണ് സ്വന്തം നിലയിൽ വേലി സ്ഥാപിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. ഒരു ശാസ്ത്രീയതയുമില്ലാതെ ലൈനിൽനിന്നും നേരിട്ട് വൈദ്യുതി കടത്തിവിട്ടാണ് ഒട്ടുമിക്കവരും ഇത് പ്രവർത്തിപ്പിക്കുന്നത്. അബദ്ധത്തിൽ വേലിയിൽ തൊടുന്നവർ അപകടത്തിൽ പെടുന്നു. തുടർന്ന് കേസുകളും മറ്റും ഉണ്ടാകുമ്പോഴാണ് നിയമ ലംഘനത്തിൻെറ കുരുക്ക് കർഷകന് ബോധ്യമാകുക. രണ്ടു വർഷം മുമ്പ് പൂതാടി പഞ്ചായത്തിലെ തൂത്തിലേരിയിൽ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് ആദിവാസി യുവാവ് മരിച്ചിരുന്നു. നൂൽക്കമ്പിയിലൂടെയായിരുന്നു അന്ന് കൃഷിയിടത്തിന് ചുറ്റും വൈദ്യുതി കടത്തിവിട്ടിരുന്നത്. 2016ൽ പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്നിൽ കൃഷിയിടത്തിലെ വേലിയിൽ തട്ടി കാട്ടാന ചെരിഞ്ഞു. അബദ്ധം മനസ്സിലാക്കിയ കർഷകൻ കാട്ടാന വെടിയേറ്റാണ് ചെരിഞ്ഞതെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അറസ്റ്റിലാവുകയുണ്ടായി. വേലിയിൽ തട്ടി ജീവഹാനിയുണ്ടായാൽ വലിയ കേസുകളാണ് കാത്തിരിക്കുന്നതെന്ന് പലരും മനസ്സിലാക്കുന്നില്ല. ശാസ്ത്രീയമായി നിർമിച്ച വൈദ്യുതി വേലിയിൽ മൃഗങ്ങൾ തൊട്ടാൽ തെറിച്ചു വീഴും. എന്നാൽ, ജീവാപായം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കരണ്ട് കടത്തിവിടുമ്പോഴുള്ള നിയന്ത്രണങ്ങളാണ് ഇതിന് കാരണം. അതിനായി പ്രത്യേകം ഉപകരണങ്ങളുള്ള സംവിധാനങ്ങൾ ഒരുക്കണം.വൈദ്യുതി മുടങ്ങുംമീനങ്ങാടി: ഇലക്ട്രിക്കൽ സെക്ഷനിലെ പുഴംകുനി മുതൽ മലക്കാട്ട്, കല്ലുപാടി, കുപ്പാടി, പട്ടാമ്പി കുന്ന്, സ്വർഗംകുന്ന് വരെയുള്ള പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു വരെ വൈദ്യുതി മുടങ്ങും.പാചകവാതക ഏജൻസി തുറന്നുമാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പാചകവാതക ലഭ്യതക്കുറവിന് പരിഹാരമായി പുതിയ ഏജൻസി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് പാചകവാതക ലഭ്യത ഉറപ്പ് വരുത്താനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അനുവദിച്ച ഏജൻസിയായ കബിനി എച്ച്.പി ഗ്യാസ് ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.എൻ. സുശീലയിൽനിന്ന് ശശികുമാർ തോൽപെട്ടി അദ്യ കണക്ഷൻ സ്വീകരിച്ചു. പഞ്ചായത്തംഗങ്ങളായ ബേബി മാസ്റ്റർ, ഉണ്ണികൃഷണൻ, വിൻസൻറ്, അരുൺ വിൻസൻറ്, ജിേൻറാ ജോസ് തുടങ്ങിയർ സംസാരിച്ചു. കേന്ദ്ര സർക്കാർ വനിതകൾക്കായി നടപ്പാക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷൻ ലഭിക്കാൻ അർഹതയുള്ളവർ ഓഫിസുമായി ബന്ധപ്പെടണമെന്നും സേവനങ്ങൾക്ക് തോൽപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ഓഫിസുമായി ബന്ധപ്പെടാമെന്നും മാനേജ്മൻെറ് അറിയിച്ചു. ഫോൺ: 9037131010, 9037151010.മദ്യവുമായി രണ്ടുപേർ അറസ്റ്റിൽമാനന്തവാടി: ഓപറേഷന്‍ ലോക്ഡൗണിൻെറ ഭാഗമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മൻെറ് ആൻഡ് ആൻറി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവൻറിവ് ഓഫിസര്‍ പി.പി. ശിവൻെറ നേതൃത്വത്തില്‍ ബാവലി-കാട്ടിക്കുളം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക നിർമിത വിദേശമദ്യം പിടികൂടി. കാറില്‍ വില്‍പനക്കായി കൊണ്ടുവന്ന എട്ടര ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. മാനന്തവാടി താലൂക്കിലെ ചെന്നലായി മാവുങ്കല്‍ വീട്ടിൽ റീത്ത (62), ചോയിമൂല ആലഞ്ചേരി വീട്ടില്‍ ഹയ്യൂം ആസിഫ് പാഷ (33) എന്നിവരെ അറസ്റ്റ് ചെയ്തു.നെന്മേനിയിൽ ശുചീകരണ യജ്ഞംസുൽത്താൻ ബത്തേരി: എൻെറ വീട് എൻെറ ഉത്തരവാദിത്തം കാമ്പയിനിലൂടെ വീടുകളും പരിസരവും ശുചീകരിച്ച് നെന്മേനി ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാറിൻെറ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാമ്പയിൻ നടന്നത്. ഒരാഴ്ച നീണ്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികുകളും പൊതുവിടങ്ങളും കാടുവെട്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിമാറ്റിയും വൃത്തിയാക്കി. പ്രസിഡൻറ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡൻറ് റ്റിജി ചെറുതോട്ടിൽ, ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, വി.ടി. ബേബി, കെ.വി. കൃഷ്ണൻകുട്ടി, ഷാജി കോട്ടയിൽ, സെക്രട്ടറി എം. വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി.ഒാൺലൈൻ പഠനസൗകര്യമൊരുക്കികൽപറ്റ: എം.വി. ശ്രേയാംസ്കുമാർ എം.പിയുടെ െഹൽപ് ഡെസ്കിൻെറ സ്േനഹ സ്റ്റോർ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന, വിദ്യാർഥികൾക്ക് ഒാൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൻെറ ജില്ലതല ഉദ്ഘാടനം കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.ജെ.ഡി ജില്ല പ്രസിഡൻറ് കെ.കെ. ഹംസ നിർവഹിച്ചു. മയൂര ശ്രേയാംസ്കുമാർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്രസന്ന ടീച്ചർ, പ്രധാനാധ്യാപിക ശിവകല ടീച്ചർ, കെ.ബി. രാജുകൃഷ്ണ, ഇ.ഡി. സദാനന്ദൻ, പി. ഷംസുദ്ദീൻ, കെ.ടി. ഹാഷിം, റിയാസ്, സുഗേഷ്കുമാർ, പി.ജി. രമേശൻ, പി.ജി. അനീഷ് എന്നിവർ സംസാരിച്ചു. MONWDL5കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി കൈമാറുന്നുപെട്രോൾ വിലവർധനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധംസുൽത്താൻ ബത്തേരി: സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരത്തിലെ പെട്രോൾ പമ്പിന് മുന്നിൽ ബാറ്റും ഹെൽമറ്റും ഉയർത്തിപ്പിടിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ അനിയന്ത്രിതമായി വർധിപ്പിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ പ്രതിസന്ധി ഘട്ടത്തിൽ പെട്രോളിൻെറ നികുതി കുറക്കാൻ തയാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി സി.കെ. ആരിഫ്, മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. മുസ്തഫ, വൈസ് പ്രസിഡൻറ് ഹാരിസ് ബനാന, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻറ് മുസ്തഫ കുരുടൻകണ്ടി, ജനറൽ സെക്രട്ടറി റിയാസ് കല്ലുവയൽ എന്നിവർ പങ്കെടുത്തു.MONWDL6പെട്രോൾ വിലവർധനക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ സുൽത്താൻ ബത്തേരി നഗരത്തിലെ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.