കൽപറ്റയിൽ ഉറവിട മാലിന്യ സംസ്‌കരണപദ്ധതി തുടങ്ങി

കൽപറ്റയിൽ ഉറവിട മാലിന്യ സംസ്‌കരണപദ്ധതി തുടങ്ങികല്‍പറ്റ: സമ്പൂര്‍ണശുചിത്വം നടപ്പാക്കുന്നതി​ൻെറ ഭാഗമായി കല്‍പറ്റ നഗരസഭയിൽ ഉറവിടമാലിന്യ സംസ്‌കരണവും ബോധവത്കരണവും തുടങ്ങി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ യൂനിറ്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. 50 മുതല്‍ 60 വീടുകള്‍ക്ക് ഒരു യൂനിറ്റാണ് (രണ്ട് പ്ലാൻറ്) ക്രമീകരിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ കല്‍പറ്റ നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ മുണ്ടേരിയിലാണ് ആദ്യ യൂനിറ്റ് തുടങ്ങിയത്. ഘട്ടംഘട്ടമായി 28 വാര്‍ഡിലും വ്യാപിപ്പിക്കാന്‍ തയാറെടുക്കുകയാണ് നഗരസഭ. ആദ്യ യൂനിറ്റി​ൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിർവഹിച്ചു.MONWDL13കല്‍പറ്റ നഗരസഭയിലെ മുണ്ടേരിയില്‍ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രഥമ യൂനിറ്റി​ൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിർവഹിക്കുന്നുമൈക്രോ നിയന്ത്രിതമേഖലകൽപറ്റ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടിലെ തലപ്പുഴ പ്രദേശത്തെ ഗോദാവരി കോളനി, എട്ടാം നമ്പര്‍ പാടി, പണിച്ചിപ്പാലം എന്നീ പ്രദേശങ്ങളും മാനന്തവാടി നഗരസഭ പരിധിയിലെ 14, 15, 16 ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന പയ്യംപള്ളി ടൗണ്‍, പയ്യംപള്ളി കോളനി എന്നീ പ്രദേശങ്ങളും മൈക്രോ നിയന്ത്രിതമേഖലകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. പയ്യംപള്ളി ടൗണിലെ എല്ലാ ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും ജൂണ്‍ ഏഴിന് ഉച്ച 1.30 മുതല്‍ ഏഴ് ദിവസത്തേക്ക് നിര്‍ബന്ധമായും അടച്ചിടണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.പച്ചത്തുരുത്തുകള്‍ നവീകരിച്ചുകൽപറ്റ: ഹരിത കേരളം മിഷൻ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കിയ പച്ചത്തുരുത്തുകളുടെ നവീകരണ, സംരക്ഷണപ്രവൃത്തികള്‍ നടത്തി. സോഷ്യല്‍ ഫോറസ്ട്രിയില്‍നിന്ന്​ ലഭ്യമായ തൈകള്‍ ഉപയോഗിച്ച് പച്ചത്തുരുകളില്‍ റീപ്ലാൻറിങ്, കാട് വെട്ടിത്തെളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നു. ഓരോ തദ്ദേശസ്ഥാപനത്തിലും നടന്ന പരിപാടി അതത് തദ്ദേശ സ്ഥാപന അധ്യക്ഷര്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധമാതൃകയാണ് പച്ചത്തുരുത്തുകള്‍. വൈദ്യുതി മുടങ്ങുംമാനന്തവാടി: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പായോട്, തോണിച്ചാല്‍, പുളിക്കാട്, പൈങ്ങാട്ടിരി എന്നീ പ്രദേശങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.പനമരം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കൂളിവയല്‍, ഏഴാം മൈല്‍, പായ്മൂല, ആറുമൊട്ടംകുന്ന്, ചെറുകാട്ടൂര്‍, കണ്ണാടിമുക്ക്, കൈതക്കല്‍ എന്നീ പ്രദേശങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.പുല്‍പള്ളി: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ഇരുളം, ചാത്തമംഗലംകുന്ന്, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നീ പ്രദേശങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.ദേശീയ വിദ്യാഭ്യാസനയം: വിദ്യാർഥികളെ പ്രാപ്തരാക്കണം -ഡോ. ഇന്ദിര രാജൻകൽപറ്റ: ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി വിദ്യാർഥികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ വിദ്യാഭ്യാസ പ്രവർത്തകർ തയാറാവണമെന്ന് സി.ബി.എസ്.ഇ സ്കൂൾസ് കൗൺസിൽ ദേശീയ പ്രസിഡൻറ് ഡോ. ഇന്ദിര രാജൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസനയം പ്രാബല്യത്തിൽ വരുന്നതോടെ വിദ്യാഭ്യാസരംഗത്ത് സമൂല മാറ്റമുണ്ടാകും. ദേശീയ കരിക്കുലത്തിന് പ്രാധാന്യം നൽകി, ഗുണമേന്മ ഉറപ്പുവരുത്തി വിദ്യാർഥികളെ പ്രാപ്തരാക്കാൻ സാധിക്കണമെന്നും അവർ പറഞ്ഞു. ജില്ല സി.ബി.എസ്.ഇ സ്കൂൾസ് കൗൺസിൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ല പ്രസിഡൻറ് വി.ജി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.സി.ബി.എസ്.ഇ സ്കൂളുകളെക്കുറിച്ച കുപ്രചാരണങ്ങളെ കരുതിയിരിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ അഡ്വ. വിജയകുമാർ, അബ്​ദുൽ റഊഫ്, ഫാ. ബിജു, ശാലിനി, തോമസ് ജോസഫ്, മുഹമ്മദ് മാസ്​റ്റർ, സലോമി സിസ്​റ്റർ എന്നിവർ സംസാരിച്ചു.സെക്രട്ടറി ഷിംജിത് ദാമു സ്വാഗതവും ട്രഷറർ സി.കെ. സമീർ നന്ദിയും പറഞ്ഞു.വാക്സിന് മുൻഗണന നൽകണം -വ്യാപാരി സമിതി കൽപറ്റ: അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന വ്യാപാരികൾക്ക്​ കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നതിന് മുൻഗണന നൽകണമെന്ന്​ വ്യാപാരി സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുമായി നിരന്തരം ഇടപെടുന്ന വിഭാഗം എന്നനിലയിൽ വ്യാപാരികൾക്ക്‌ അടിയന്തര പരിഗണന നൽകണം. യോഗത്തിൽ ജില്ല പ്രസിഡൻറ് പി. പ്രസന്നകുമാർ, സെക്രട്ടറി വി.കെ. തുളസീദാസ്, കെ. ഹസ്സൻ, ടി. രത്നാകരൻ, ടി. സുരേന്ദ്രൻ, പി.കെ. സിദ്ദീഖ്, ഗ്രേസി രവി, എം.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലയിൽ സപ്ലൈകോ നെല്ല് സംഭരണം തുടങ്ങികൽപറ്റ: ജില്ലയിൽ 2021 പുഞ്ച സീസണിൽ രജിസ്​റ്റർ ചെയ്ത കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിച്ചുതുടങ്ങി. വിളവെടുത്ത നെല്ല് ഉണക്കി (ഈർപ്പം പരമാവധി 17 ശതമാനം) പാറ്റി വൃത്തിയാക്കി 50 മുതൽ 65 കിലോവരെ ചാക്കുകളിൽ നിറച്ചുതുന്നി, പാടകശേഖരങ്ങളിൽ നിശ്ചയിക്കപ്പെട്ട സംഭരണകേന്ദ്രത്തിൽ എത്തിക്കണം. സംഭരണ കേന്ദ്രത്തിൽനിന്ന്​ ശേഖരിക്കുന്ന നെല്ലി​ൻെറ കയറ്റുകൂലി ഇനത്തിൽ 100 കിലോക്ക് 12 രൂപ നിരക്കിൽ സപ്ലൈകോ നൽകും. ബാക്കിവരുന്ന തുക കർഷകർ വഹിക്കണം. സംഭരണവില കിലോക്ക് 27.48 രൂപയാണ്. നെല്ലി​ൻെറ വില പി.ആർ.എസ് വായ്പാപദ്ധതി വഴിയാണ് നൽകുന്നത്. ഫോൺ: 9947805083, 9446089784.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.