ഓൺലൈൻ പഠനസൗകര്യമൊരുക്കും

ഓൺലൈൻ പഠനസൗകര്യമൊരുക്കുംഎം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുസുൽത്താൻ ബത്തേരി: എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ബത്തേരി ബി.ആർ.സി, പഞ്ചായത്തുകൾ, വിവിധ വകുപ്പ്​ മേധാവികൾ എന്നിവരുടെ ഓൺലൈൻ യോഗം ഐ.സി. ബാലകൃഷ്​ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. ബ്ലോക്കിലെ 4395കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കേ​ണ്ടതുണ്ടെന്ന്​ യോഗം വിലയിരുത്തി. ഒരു ഡിജിറ്റൽ സൗകര്യവുമില്ലാത്ത 420 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ഉപകരണങ്ങൾ സ്​പോൺസർഷിപ്പിലൂടെ കണ്ടെത്താനും തീരുമാനിച്ചു. ഇതിനായി ചൊവ്വാഴ്​ച പഞ്ചായത്തുതല യോഗങ്ങളും ബുധനാഴ്​ച വാർഡ്തല യോഗങ്ങളും ചേരാൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി. അസൈനാർ സംസാരിച്ചു. ബത്തേരി ബ്ലോക്ക്​​ േപ്രാജക്ട് കോഒാഡിനേറ്റർ ടി. രാജൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്​​ പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അനീഷ് ബി. നായർ, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ്, പഞ്ചായത്ത് പ്രസിഡൻറുമാരായ നസീമ മാങ്ങാടൻ, ഷീജ സതീഷ്, സി.കെ. അഫ്സത്ത്, കെ.ഇ. വിനയൻ, ടി.എസ്​. ദിലീപ്കുമാർ, ഷീല പുഞ്ചവയൽ, പി.കെ. വിജയൻ, ഡയറ്റ് വയനാട് പ്രിൻസിപ്പൽ ഡോ. അബ്ബാസലി എന്നിവരും വിവിധ വകുപ്പ്​ മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എന്നിവർ രക്ഷാധികാരിയായി ഉപജില്ലതല സമിതി രൂപവത്​കരിച്ചു. യോഗത്തിൽ ഡയറ്റ് സീനിയർ ലെക്ചറർ സതീഷ്കുമാർ സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ ചുമതലയുള്ള വി.പി. അശോകൻ നന്ദിയും പറഞ്ഞു.ഒാവുചാലില്ല; കാൽനടക്കാർക്ക്​ ദുരിതമായി വെള്ളക്കെട്ട്​തരുവണ: വൈത്തിരി-തരുവണ റോഡിൽ പല സ്ഥലങ്ങളിലും ഓടകളില്ലാത്തതും റോഡി​ൻെറ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിമാറ്റാത്തതും കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാവുന്നു. വശങ്ങളി​ലെ വെള്ളക്കെട്ട്​ കാരണം റോഡിലൂടെ നടക്കേണ്ടിവരുന്നത്​ യാത്രക്കാർക്ക്​ ഭീഷണിയാവുകയാണ്​. തരുവണ കൊടക്കാട് പാലംവളവിൽ ബസ്​സ്​റ്റോപ്പിനോട്​ ചേർന്നുള്ള പാലത്തിനരികിലും റോഡി​ൻെറ ഇരുവശവും കാടുമൂടിയിരുന്നു. ഇത്​ വാഹനങ്ങൾക്കും കാൽനടക്കാർക്കും ദുരിതമായതോടെ നാട്ടുകാരായ മൂന്നുപേർ ഇത്​ കഴിഞ്ഞ ദിവസം വെട്ടിമാറ്റി. ഈ ഭാഗത്തെ കാട്​ നാട്ടുകാർ ​െവട്ടിമാറ്റിയെങ്കിലും മറ്റ്​ ഭാഗങ്ങളിൽ കാടു​മൂടിയ അവസ്ഥയാണ്​. കഴിഞ്ഞ വർഷം തൊഴിലുറപ്പി​ൻെറ ഭാഗമായി കാട്​ വെട്ടിയിരുന്നു. റോഡി​ൻെറ ഇരുവശങ്ങളും ശുചീകരിക്കാനും വെള്ളക്കെട്ട്​ ഒ​ഴിവാക്കാനും നടപടിയു​ണ്ടാവണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.MONWDL3തരുവണ കൊടക്കാട് പാലംവളവിൽ റോഡിനിരുവശവും നാട്ടുകാർ ശുചീകരിക്കുന്നു. ഓവുചാലില്ലാത്തതിനാൽ റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നതും കാണാംഏച്ചോം ഗോപിക്ക് അവാർഡ്കൽപറ്റ: പയ്യന്നൂരിലെ കേരള പുരോഗമന വേദിയുടെ 2020ലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് പരിസ്ഥിതി പ്രവർത്തകൻ ഏച്ചോം ഗോപിക്ക്. പതിനായിരം രൂപയും വൃക്ഷത്തൈയുമാണ് അവാർഡ്. ജൂൺ അവസാനവാരം ജില്ലയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന്​ പ്രസിഡൻറ്​ അഡ്വ. രാജേഷ് ഇടത്തട്ട, സെക്രട്ടറി കുന്നുമ്മൽ രാജൻ എന്നിവർ അറിയിച്ചു. MONWDL1 Echom gopi ഏച്ചോം ഗോപികോളനിവാസികൾക്ക്​ കൈത്താങ്ങായി 'കാരുണ്യ'തരുവണ: വെള്ളമുണ്ട പഞ്ചായത്ത്​ തരുവണ കൂവണ കോളനിവാസികൾക്ക്​ സഹായവുമായി സന്നദ്ധ പ്രവർത്തകർ. തരുവണ കാരുണ്യ ചാരിറ്റി വിങ്ങി​ൻെറ നേതൃത്വത്തിൽ കോളനിവാസികൾക്ക് കമ്പിളിപ്പുതപ്പ്, ബെഡ്ഷീറ്റ്, പായ, പാത്രങ്ങൾ എന്നിവ വിതരണം ചെയ്തു. കാരുണ്യ ടീം ഭാരവാഹികളായ നൗഫൽ, കെ.സി.കെ. നജ്മുദ്ദീൻ, വിനീഷ് തരുവണ, കെ.കെ. ജംഷീർ, അധ്യാപകരായ അബ്​ദുൽ ഗനി, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.കെ.എസ്.യു പഠനോപകരണ വിതരണംകല്‍പറ്റ: കെ.എസ്.യു കല്‍പറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം വിദ്യാർഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്ന 'അവരും പഠിക്കട്ടെ' പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിർവഹിച്ചു. കെ.എസ്.യു ജില്ല സെക്രട്ടറി ഗൗതം ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ എം.എം. ജോസ്, കെ.ജെ. ജോണ്‍, സാലി റാട്ടക്കൊല്ലി, സുനീഷ്, സോണിയ ഷാജി, മനു ആൻറണി, ജോബിന്‍ ആൻറണി തുടങ്ങിയവര്‍ പങ്കെടുത്തു.MONWDL2കെ.എസ്.യു കല്‍പറ്റ മണ്ഡലം കമ്മിറ്റി പഠനോപകരണ വിതരണം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്​ഘാടനം ചെയ്യുന്നുപരിസ്ഥിതി ദിനാചരണംകൽപറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ റെഡ്ക്രോസ് പ്രവർത്തകർ മരങ്ങൾ നട്ടും തെരുവീഥികൾ ശുചീകരിച്ചും ദിനാചരണത്തിൽ പങ്കാളികളായി. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ മരങ്ങൾ നട്ടു. നഗരസഭ ചെയർമാൻ കേയംതൊടി മുജീബിൽനിന്ന്​ ശുചീകരണോപകരണങ്ങൾ സ്വീകരിച്ച് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല അഡ്മിനിസ്ട്രേറ്റർ എസ്​. ഉണ്ണികൃഷ്ണൻ ശുചീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. വൈത്തിരി താലൂക്ക് ചെയർമാൻ എ.പി. ശിവദാസ്, മാനന്തവാടി അഡ്ഹോക്ക് കമ്മിറ്റി മെംബർ കെ.ജെ. തങ്കച്ചൻ, സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് എസ്.കെ.എം.ജെ സ്കൂൾ ഭാഗത്ത് മരങ്ങൾ നട്ടു. ഷാജി പോൾ, ഇബ്രാഹിം ഗുരുക്കൾ, സമദ് പച്ചിലക്കാട്, ആൻറണി, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.MONWDL4റെഡ്ക്രോസ് ജില്ല അഡ്മിനിസ്ട്രേറ്റർ ഉണ്ണികൃഷ്ണൻ, താലൂക്ക് ചെയർമാൻ എ.പി. ശിവദാസ്, സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ മരം നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.