വാരാമ്പറ്റയിൽ കാറി​െൻറ ചില്ല് വെടിയേറ്റ് തകർന്നു

വാരാമ്പറ്റയിൽ കാറി​ൻെറ ചില്ല് വെടിയേറ്റ് തകർന്നു * കാറിനുള്ളിൽനിന്ന് വെടിയുണ്ട കണ്ടെത്തി വെള്ളമുണ്ട: വീടിനു മുന്നിൽ നിർത്തിയിട്ട കാറി​ൻെറ ചില്ല് വെടിവെപ്പിൽ തകർന്നു. കഴിഞ്ഞദിവസം രാത്രി വാരാമ്പറ്റയിലാണ് സംഭവം. നാടൻ തോക്കിൽനിന്ന് വെടിയേറ്റാണ് കാറി​ൻെറ ഇരുവശത്തെയും ചില്ലുകൾ തകർന്നത്. സമീപ പ്രദേശത്തുനിന്നു കൃഷിയിടത്തിലിറങ്ങിയ പന്നിയെ വെടിവെക്കുന്നതിനിടെ ഉന്നംതെറ്റി കാറി​ൻെറ ചില്ലിൽ പതിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഉടമ വാഹനം പുറത്തേക്കിറക്കുമ്പോഴാണ് വശത്തെ ഗ്ലാസുകൾ പൊട്ടിയത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ മുൻ വശത്തെ ചില്ലും തകർന്ന നിലയിലായിരുന്നു. പുതുശ്ശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായ റഷീദി​​േൻറതാണ് വാഹനം. കാറിനുള്ളിൽനിന്ന് വെടിയുണ്ടയും കണ്ടെത്തി. സഹോദരിയുടെ വാരാമ്പറ്റയിലുള്ള വീട്ടിൽ മരുന്ന് കൊടുക്കാൻ പോയതായിരുന്നു. നേരം വൈകിയതിനാൽ രാത്രി അവിടെ താമസിച്ചു. വെള്ളമുണ്ട പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. മാവോവാദി ആക്രമണമാണെന്ന അഭ്യൂഹം പൊലീസ് നിഷേധിച്ചു. സമഗ്ര അന്വേഷണം നടത്തണം -മുസ്​ലിം ലീഗ് പടിഞ്ഞാറത്തറ: വാരാമ്പറ്റയിലെ വീടിന് മുന്നിൽ നിർത്തിയിട്ട പുതുശ്ശേരിക്കടവ് സ്വദേശിയുടെ കാറി​ൻെറ ഗ്ലാസ് തകർക്കുകയും വാഹനത്തിൽ വെടിയുണ്ട കണ്ടെത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. ആക്ടിങ് പ്രസിഡൻറ് ജി. ആലി അധ്യക്ഷത വഹിച്ചു. എൻ.പി. ഷംസുദ്ദീൻ, കളത്തിൽ മമ്മൂട്ടി, ഹാരിസ് കണ്ട്യൻ, സി.ഇ. ഹാരിസ്, മന്നത്ത് ഇബ്രായി ഹാജി എന്നിവർ സംസാരിച്ചു. വൃക്ഷത്തൈ വിതരണം പുൽപള്ളി: കരിമം കൂട്ടായ്മ ഗ്രൂപ്പി​ൻെറ ആഭിമുഖ്യത്തിൽ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലായി 2000ത്തിൽപരം വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഫലവൃക്ഷത്തൈകൾ, ഔഷധ സസ്യങ്ങൾ, ഈത്, രക്തചന്ദനം, തണൽ മരങ്ങൾ എന്നിവയാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്​. ദിലീപ് കുമാർ പുൽപള്ളിയിലെ പുതിയ ഗവ. ആശുപത്രി വളപ്പിൽ മരം നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രൂപ് അഡ്മിൻ സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. കെ.ആർ. ജയരാജ്, ബെന്നി മാത്യു, ലിയോ തുടങ്ങിയവർ നേതൃത്വം നൽകി. ലംസം ഗ്രാൻറ് വിതരണം കൽപറ്റ: പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ലംസം ഗ്രാൻറ് വിതരണം ജൂണ്‍ 15ന് മുമ്പ് പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ഇ-ഗ്രാൻറ് സൈറ്റില്‍ പ്രമോട്ട് ചെയ്ത് അടിയന്തരമായി ക്ലെയിം അയക്കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളെയും പുതുതായി സൈറ്റില്‍ ചേര്‍ത്ത് സമയബന്ധിതമായി ക്ലെയിം അയക്കുന്നതിന് സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 04936 203824. അനുമതി ലഭിച്ച വര്‍ക്ക്ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം കൽപറ്റ: ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുറക്കാന്‍ അനുമതി ലഭിച്ച വര്‍ക്ക്ഷോപ്പുകള്‍ക്ക് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. അമ്പലവയല്‍ ബ്രദേഴ്സ് ഓട്ടോ ഗാരേജ്, കൈനാട്ടി എക്സലൻറ് ഓട്ടോമൊബൈല്‍, മാനന്തവാടി ഷീജ ഓട്ടോ ഗാരേജ്, എടപ്പെട്ടി ഈനസ് ഇന്‍ഡസ്ട്രീസ് എന്നീ അംഗീകൃത വര്‍ക്ക്ഷോപ്പുകള്‍ക്കാണ് അനുമതി. പരിസ്​ഥിതി ദിനാചരണം പുൽപള്ളി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പരിസ്​ഥിതി ദിനാചരണം നടത്തി. പുൽപള്ളി ബ്ലോക്ക്​തല ഉദ്ഘാടനം ചേകാടിയിൽ ബൈജു നമ്പിക്കൊല്ലി നിർവഹിച്ചു. പുൽപള്ളി പഴശ്ശിരാജ കോളജ് നാഷനൽ സർവിസ്​ സ്​കീം യൂനിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ 500ഓളം വൃക്ഷത്തൈകൾ നട്ടു. കോളജ് പ്രിൻസിപ്പൽ ഡോ. കെ. അനിൽകുമാർ, േപ്രാഗ്രാം ഓഫിസർമാരായ സി.ജെ. കോശി, നീത ഫ്രാൻസിസ്​ തുടങ്ങിവർ പങ്കെടുത്തു. പുൽപള്ളി ക്ഷീരസംഘം പുളി മരത്തൈകൾ നട്ടു. ബത്തേരി കാർഷിക വികസന ബാങ്ക് വൈസ്​ പ്രസിഡൻറ് എം.എസ്​. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പുൽപള്ളി സർവിസ്​ സഹകരണ ബാങ്കിൻെറ വൃക്ഷത്തൈ നടീൽ ബത്തേരി സർക്കിൾ സഹകരണ യൂനിയൻ എക്സിക്യൂട്ടിവ് മെംബർ എം.എസ്.​ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സി.കെ. രാഘവൻ മെമ്മോറിയൽ ടി.ടി.ഐയുടെ പരിസ്​ഥിതി ദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ, കെ.ആർ. ജയരാജ് എന്നിവർ സംസാരിച്ചു. പരിസ്​ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് സഹായം പുൽപള്ളി: എസ്​.എഫ്.ഐ പുൽപള്ളി ഏരിയ കമ്മിറ്റി വിദ്യാർഥികൾക്ക് പുസ്തകവും പഠനോപകരണങ്ങളും വീടുകളിൽ എത്തിച്ചുനൽകും. പഠനവണ്ടി യാത്ര ബത്തേരി കാർഷിക വികസന ബാങ്ക് വൈസ്​ പ്രസിഡൻറ് എം.എസ്.​ സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. എൽദോസ്​ മത്തായി, മുഹമ്മദ് ഷാഫി, പ്രകാശ് ഗഗാറിൻ, സജി മാത്യു തുടങ്ങിയവർ പങ്കെടുത്തു. എം.എസ്.എഫ് ടെക്ഫെഡ് ജില്ല കമ്മിറ്റി കൽപറ്റ: എം.എസ്.എഫ് ടെക്‌ഫെഡിൻെറ വയനാട് ജില്ല കമ്മിറ്റി നിലവിൽ വന്നു. രൂപവത്കരണ യോഗം ജില്ല മുസ്​ലിം യൂത്ത് ലീഗ് പ്രസിഡൻറ് എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ഷമീം അക്തർ (ചെയർമാൻ, ഗവ. എൻജിനീയറിങ് കോളജ്, വയനാട്), ഷജീർ (ജന. കൺവീനർ, കെ.എം.എം ഐ.ടി.ഐ കൽപറ്റ), ആബിദ് (ട്രഷറർ, ഗവ. പൊളിടെക്‌നിക്‌ മീനങ്ങാടി). വൈസ് ചെയർമാന്മാർ: റവാന (ഗവ. പൊളിടെക്‌നിക്‌ മാനന്തവാടി), കെ.പി. റുമൈസ് (എൽഡരാടോ ഐ.ടി.ഐ ദ്വാരക), സഹദ് (ഗവ. പൊളിടെക്‌നിക്‌ മേപ്പാടി), കെ. റനീൻ അമൽ (ഗവ എൻജിനീയറിങ് കോളജ് വയനാട്) (വൈസ് ചെയ). ജോ. കൺവീനർ: ഷാൻ ഇഖ്ബാൽ (ഗവ. പൊളിടെക്‌നിക്‌ കോളജ് മാനന്തവാടി), ഹാനിയ എസ്. ജലാൽ (ഗവ. എൻജിനീയറിങ് കോളജ് വയനാട്), മിസ (ഗവ. ഐ.ടി.ഐ വെള്ളമുണ്ട), നസീം അബ്​ദുല്ല (ഗവ. എൻജിനീയറിങ് കോളജ് വയനാട്). MONWDL11 SHAMEEM AKTHER ഷമീം അക്തർ (ചെയർമാൻ, എം.എസ്.എഫ് ടെക്ഫെഡ്) MONWDL12 SHAJEER ഷജീർ (ജന. കൺവീനർ, എം.എസ്.എഫ് ടെക്ഫെഡ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.