ലോക്ഡൗൺ ഇളവ്; ടൗണിൽ തിരക്ക്

മാനന്തവാടി: ലോക്ഡൗണിൽ ഇളവ് അനുവദിച്ചതോടെ ടൗണിൽ തിരക്കേറി. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെല്ലാം തിരക്കനുഭവപ്പെട്ടു. തുണിക്കടകൾ, ജ്വല്ലറികൾ, ചെരിപ്പ് കടകൾ, സ്കൂൾ വിപണി എന്നിവക്കായിരുന്നു ഇളവു നൽകിയത്. ഇതിൽ ചെരിപ്പ്​ കടകളിലും സ്കൂൾ വിപണി കടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, മാനന്തവാടിയിൽ നിയന്ത്രിത മേഖലയിലെ കടകൾ തുറന്നത് ശ്രദ്ധയിൽപെട്ടതോടെ സി.ഐ മുകുന്ദ​ൻെറ നേതൃത്വത്തിൽ അടപ്പിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം. MONWDL22 മാനന്തവാടി നഗരത്തിൽ തിങ്കളാഴ്ച അനുഭവപ്പെട്ട വാഹനത്തിരക്ക് മിഡ് ലെവൽ സർവിസ് പ്രൊവൈഡർ തസ്​തികയിൽ ഫാർമസിസ്​റ്റുകളെ നിയമിക്കണം -ഫാർമ ഫെഡ്​ കൽപറ്റ: കഴിഞ്ഞ സർക്കാറി​ൻെറ കാലത്തു സൃഷ്​ടിച്ച മിഡ് ലെവൽ സർവിസ് പ്രൊവൈഡർ തസ്തികയിൽ ഫർമസിസ്​റ്റുകളെയും ഉൾപ്പെടുത്തണമെന്ന്​ ഫാർമ ഫെഡ്​ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ ഓരോ സബ്സൻെററുകളിലും പബ്ലിക്ക്​ ഹെൽത്ത് നഴ്സുമാരുണ്ട്. സബ്സൻെറർ പരിധിയിലെ ഗർഭിണികളുടെയും രോഗികളുടെയും വിവരങ്ങൾ ശേഖരിക്കുകയും ഹെൽത്ത് ചെക്കപ് നടത്തുകയും ചെയ്യുന്നത് ഇവരാണ്. ജീവിതശൈലി രോഗങ്ങൾക്ക് സബ് സൻെററുകൾ വഴി മരുന്നുവിതരണം നടത്തുക എന്നുള്ളതാണ് മിഡ് ലെവൽ സർവിസ് പ്രൊവൈഡർമാരെ നിയമിക്കുന്നതിന് പിന്നിൽ. ഫാർമസി ആക്ട് 1948 സെക്​ഷൻ 42 പ്രകാരം മരുന്നുകളുടെ ശേഖരണ-വിതരണത്തിന്​ ഫാർമസിസ്​റ്റുകൾക്ക് മാത്രമേ അനുവാദമുള്ളൂ എന്ന നിയമം നിലനിൽക്കേയാണ് മരുന്ന്​ വിതരണത്തിന് നഴ്സുമാരെ നിയോഗിക്കുന്നതെന്ന്​ ഭാരവാഹികൾ ആരോപിച്ചു. നിലവിൽ പബ്ലിക്ക്​ ഹെൽത്ത് നഴ്സുമാരുള്ളതുകൊണ്ട് മിഡ് ലെവൽ സർവിസ് പ്രൊവൈഡർ എന്ന തസ്തികയിൽ ഫർമസിസ്​റ്റുമാരെയാണ് നിയമിക്കേണ്ടതെന്ന്​ ഫാർമ ഫെഡ് സംസ്ഥാന പ്രസിഡൻറ്​ ടി. മുബീർ, സെക്രട്ടറി സൗമ്യ രാജീവ്, നൗഫൽ പാലക്കാട്, ജിനു കെ. ജയൻ, സന്ധ്യ, പി. മുബാറക് എന്നിവർ ആവശ്യപ്പെട്ടു. guda നീ​ല​ഗി​രി​യി​ൽ 587 പേ​ർ​ക്ക് കോ​വി​ഡ് ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ തിങ്കളാഴ്ച 587 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തോ​ടെ 19,078പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 3976 പേ​ർ ചി​കി​ത്സ​യി​ൽ. 15,009 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് അഞ്ച്​ മ​ര​ണം. ആ​കെ മ​ര​ണം 93.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.