സുഗന്ധഗിരിയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം; സ്‌കൂട്ടർ തകർത്തു

സുഗന്ധഗിരിയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം; സ്‌കൂട്ടർ തകർത്തുപൊഴുതന: പഞ്ചായത്തിലെ ജനവാസ മേഖലകളിൽ ഭീതിപരത്തി വീണ്ടും കാട്ടാനകള്‍. പട്ടികവർഗ മേഖലയായ സുഗന്ധഗിരി പ്രദേശത്താണ് ആനകള്‍ തിങ്കളാഴ്ച രാവിലെ മുതൽ വിഹരിച്ചത്. സൗത്ത് വയനാട് ഫോറസ്​റ്റ്​ ഡിവിഷൻ വനാതിർത്തി വഴി സ്വകാര്യ തേയില തോട്ടത്തിലൂടെ എത്തിയ ആനക്കൂട്ടം അഞ്ചാം ഷെഡ്​ പ്രദേശത്തെ ചന്ദ്രൻ എന്നയാളുടെ നിർത്തിയിട്ട സ്‌കൂട്ടർ തകർത്തു. സുഗന്ധഗിരി മാവേലി പ്രദേശത്തും അഗതി മന്ദിരത്തിലെ കോമ്പൗണ്ടിലും വിഹരിച്ച ആനക്കൂട്ടം പരിഭ്രാന്തി സൃഷ്​ടിച്ചു. ഉച്ചയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാർ എത്തിയാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. ജീവനും കൃഷിക്കും ഭീഷണിയുയര്‍ത്തി പൊഴുതന പഞ്ചായത്തിൽ കാട്ടാനകളുടെ വിഹാരം ഒരു മാസം പിന്നിടുകയാണ്. നിരവധി കാർഷിക വിളകളും വാഹനവും പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും ഇതിനോടകം ആനക്കുട്ടം നശിപ്പിച്ചു. സീസണിൽ ചക്ക, മാങ്ങ വിളകളുടെ രുചിതേടിയാണ് ആനക്കൂട്ടം ജനവാസ മേഖലയിലെത്തുന്നത്​. ജീവനും സ്വത്തിനും ഭീഷണിയായ ആനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ആധുനിക സംവിധാനങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്​. MONWDL9 ആനയുടെ ആക്രമണത്തിൽ തകർന്ന സ്‌കൂട്ടർ MONWDL10 സുഗന്ധഗിരി ജനവാസ മേഖലയിലെത്തിയ കാട്ടാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.