ചാരായ വിൽപന; മൂന്നു യുവാക്കൾ അറസ്റ്റിൽകൽപറ്റ: 15 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. മുത്തങ്ങ കുപ്പാടി സ്വദേശി ജോൺസൺ (36), നായിക്കട്ടി സ്വദേശി കെ.വി. ഷാജി (35), പൂളവയലിലെ വി.കെ. അനു (35) എന്നിവരാണ് പിടിയിലായത്. വീട്ടിൽ നിർമിക്കുന്ന നാടൻ ചാരായം, ഫോണിൽ ഓർഡർ ചെയ്യുന്നതിനനുസരിച്ച് ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിച്ചുനൽകുന്നതായ രഹസ്യവിവരത്തെ തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും സുൽത്താൻ ബത്തേരി എസ്.ഐ ആർ.എൻ. പ്രശാന്തും സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.MONWDL6 ചാരായ വിൽപന േകസിൽ അറസ്റ്റിലായവർഅടച്ചിട്ട് ഒരു മാസം; ഇളവില്ലാതെ െവള്ളമുണ്ടനോട്ടുപുസ്തകമടക്കമുള്ള അവശ്യസാധനങ്ങൾ കിട്ടാതെ വിദ്യാർഥികൾ ദുരിതത്തിൽവെള്ളമുണ്ട: ഒരു മാസക്കാലമായി നിയന്ത്രിത മേഖലയായ വെള്ളമുണ്ടയിൽ ഇളവുകൾ അനുവദിക്കാത്തതിൽ പ്രതിഷേധം. മറ്റിടങ്ങളിലെല്ലാം ഇതിനകം ഇളവുകൾ അനുവദിച്ചെങ്കിലും മേയ് ആദ്യം അടച്ചുപൂട്ടിയ വെള്ളമുണ്ട പഞ്ചായത്തിൽ മാത്രം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിൽ വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തിലാണ്. സ്കൂൾ 'തുറക്കുന്ന' സമയമായതിനാൽ വിദ്യാർഥികൾക്കാവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടകളും തുണിക്കടകളും തുറക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും നിയന്ത്രിത മേഖലയായതിനാൽ തുറക്കാൻ പറ്റില്ലെന്നാണ് അധികൃതർ പറയുന്നത്.നിയന്ത്രിത മേഖലയിൽനിന്ന് പുറത്തുപോകാൻ കഴിയാത്തതിനാൽ മറ്റു സ്ഥലങ്ങളിൽ ചെന്നും സാധനങ്ങൾ വാങ്ങാനാകില്ല. ഓൺലൈൻ ക്ലാസ് ഇന്നു മുതൽ തുടങ്ങുന്നതിനാൽ നോട്ട്പുസ്തകമടക്കമുള്ള സാധനങ്ങൾക്കായി രക്ഷിതാക്കളും വിദ്യാർഥികളും പ്രയാസത്തിലാണ്. ഒരു മാസമായി മൊബൈൽ കടകളും പ്രവർത്തിക്കുന്നില്ല. ആദിവാസികളടക്കമുള്ള സാധാരണക്കാർ ഫോൺ റീചാർജ് ചെയ്യാനാവാതെ ദുരിതത്തിലുമാണ്. ഫോൺ സംവിധാനമടക്കം നിശ്ചലമാകുന്ന രൂപത്തിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇളവുകൾ അനുവദിച്ച കടകൾ തുറക്കാമെന്ന സർക്കാർ തീരുമാനം വിശ്വസിച്ച് തിങ്കളാഴ്ച കട തുറന്നവരെ പൊലീസ് അടപ്പിച്ചു. ഒരു മാസമായി തുടരുന്ന നിയന്ത്രണം നീക്കണമെന്ന് ജില്ല ഭരണകൂടേത്താട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് പരിധിയിലെ ആദിവാസി കോളനികളിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് പഞ്ചായത്ത് അടച്ചുപൂട്ടിയത്. രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞിട്ടും നിയന്ത്രണത്തിൽ ഇളവു ലഭിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.അനുശോചിച്ചുകൽപറ്റ: ടി.യു.സി.ഐ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ പോളിറ്റ് ബ്യൂറോ അംഗവുമായ ശിവറാമിൻെറ നിര്യാണത്തിൽ ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് സാം പി. മാത്യു അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജയൻ കോനിക്കര, ആർ.കെ. രമേഷ് ബാബു, പി.പി. അബൂബക്കർ, ടി.സി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.ലക്ഷദ്വീപ് ഐക്യദാർഢ്യംസുൽത്താൻ ബത്തേരി: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് ഐക്യദാർഢ്യം സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വിൽസൺ തോമസ്, ട്രഷറർ ടി. രാജൻ, ബത്തേരി ഉപജില്ല ട്രഷറർ ജെയ്സൺ കെ. ദേവസ്യ, ബത്തേരി ബ്രാഞ്ച് സെക്രട്ടറി ദിനേശൻ എന്നിവർ പങ്കെടുത്തു.MONWDL7കെ.എസ്.ടി.എ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ലക്ഷദ്വീപ് ഐക്യദാർഢ്യംമഴക്കാലപൂർവ ശുചീകരണംവൈത്തിരി: ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളെ മേഖലതിരിച്ച് വീടുകളും സ്ഥാപനങ്ങളും ലയങ്ങളും ശുചീകരിക്കുന്നതിൻെറ ഭാഗമായി ൈഡ്ര ഡേ ആചരിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡൻറ് എം.വി. വിജേഷ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഉഷ ജ്യോതിദാസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗം വി. ഉഷാകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.ഒ. ദേവസി, കെ.കെ തോമസ്, ഒ. ജിനിഷ, അംഗങ്ങളായ ഗോപി, സുജിന, ജ്യോതിഷ് കുമാർ, ജോഷി, പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ എന്നിവർ പങ്കെടുത്തു. MONWDL8വൈത്തിരി പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണം ഉദ്ഘാടനം പ്രസിഡൻറ് എം.വി. വിജേഷ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.