വർക്ക്ഷോപ്പുകൾ എല്ലാ ദിവസവും തുറക്കാംജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്കൽപറ്റ: ജില്ലയിൽ ഫോട്ടോഗ്രഫി സ്റ്റുഡിയോകള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 7.30 വരെ തുറക്കാം. ജല ശുദ്ധീകരണ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒമ്പതു മുതല്‍ അഞ്ചു വരെയും മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ വിപണന, റിപ്പയറിങ് സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും തുറക്കാന്‍ അനുവദിക്കും. വാഹന റിപ്പയറിങ് വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും 10 മുതല്‍ 7.30 വരെയും വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും ശ്രവണ സഹായി ഉപകരണ വിപണന സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും ടെലിവിഷന്‍ റിപ്പയിങ്, ഗൃഹോപകരണ/ഫര്‍ണിച്ചര്‍ വിപണന സ്ഥാപനങ്ങള്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ രണ്ടുവരെയും തുറക്കാമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.കൂടിക്കാഴ്ച മാറ്റിമാനന്തവാടി: ജില്ല ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ജൂണ്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ജൂണ്‍ 15ലേക്ക് മാറ്റി. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡാറ്റ എന്നിവ ജൂണ്‍ പത്തിന് മുമ്പായി dh.mananthavady@gmail.com എന്ന മെയിലില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04935 240264.മാനന്തവാടി: ജില്ല ആശുപത്രിയിലെ എ.ആര്‍.ടി സൻെററിലേക്കുള്ള നിയമനത്തിനായി ജൂണ്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ജൂണ്‍ 15ലേക്ക് മാറ്റി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചുകൽപറ്റ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പട്ടികവര്‍ഗക്കാരും ഇപ്പോള്‍ നാല്, അഞ്ചു ക്ലാസുകളില്‍ പഠിക്കുന്ന ബത്തേരി താലൂക്കിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗക്കാരായ കാടര്‍, കൊറഗര്‍, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പര്‍ എന്നിവര്‍ക്ക് വരുമാന പരിധി ബാധകമല്ല. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം, ഇപ്പോള്‍ പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത സാക്ഷ്യപത്രങ്ങള്‍ സഹിതം ജൂണ്‍ പത്തിന് വൈകീട്ട് അഞ്ചിന് മുമ്പായി സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്മൻെറ് ഓഫിസിലോ പൂതാടി, പുല്‍പള്ളി, ചീങ്ങേരി, നൂല്‍പുഴ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ സമര്‍പ്പിക്കണം. നിശ്ചിത സാക്ഷ്യപത്രങ്ങള്‍ ഇല്ലാത്തതും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ മേല്‍പറഞ്ഞ ഓഫിസുകളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും. ഫോണ്‍: 04936221074.വൈദ്യുതി മുടങ്ങുംകമ്പളക്കാട്: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പകപ്പറ്റ, പൊന്നങ്കര, എരുമത്താരി എന്നിവിടങ്ങളില്‍ ചൊവ്വ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരിച്ചാലില്‍ കവലയില്‍ ചൊവ്വ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയും മക്കോട്ടുകുന്ന് പ്രദേശത്ത് ഉച്ചക്ക് രണ്ടുമുതല്‍ വൈകീട്ട് നാലു വരെയും പേരാല്‍, വാരാമ്പറ്റ, എടക്കാടന്‍മുക്ക് എന്നീ പ്രദേശങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.മാനന്തവാടി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കള്ളിയോട്, കല്ലുമൊട്ടക്കുന്ന്, എ.ടി കാമിലാസ്, ജെസ്സി, കുമാരമല എന്നീ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.കാട്ടിക്കുളം: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആലത്തൂര്‍, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, നരിക്കല്‍, തോല്‍പെട്ടി എന്നീ പ്രദേശങ്ങളില്‍ ചൊവ്വ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.mustലക്ഷദ്വീപുകാർക്ക് ആയിഷ നൈലയുടെ മിനിയേച്ചർസുൽത്താൻ ബത്തേരി: കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടത്തുന്ന ഇടപെടൽ ചർച്ചയാകുമ്പോൾ ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി സുൽത്താൻ ബത്തേരി ഐഡിയൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആയിഷ നൈലയുടെ മിനിയേച്ചർ. വീടിനോട് ചേർന്നുള്ള സ്ഥലത്ത് ലക്ഷദ്വീപിൻെറ കൊച്ചു മാതൃക ഒരുക്കിയാണ് ഐഷയുടെ ഐക്യദാർഢ്യം. ചാനലുകളിലും മറ്റും ലക്ഷദ്വീപ് ജനത പ്രതിഷേധിക്കുന്നത് കണ്ടപ്പോഴാണ് ഇത്തരത്തിലൊരു ആശയം തോന്നിയതെന്ന് ആയിഷ പറഞ്ഞു.കല്ലും ചെടികളും കടലാസും മണ്ണും ഉപയോഗിച്ചാണ് മിനിയേച്ചർ നിർമിച്ചത്. വീടിൻെറ പരിസരത്തുനിന്നാണ് ഇതൊക്കെ ശേഖരിച്ചത്. വെള്ളത്താൽ ചുറ്റപ്പെട്ട രീതിയിലാണ് ദ്വീപിൻെറ കിടപ്പ്. പൈപ്പിൽ നിന്നു ഇതിനായി വെള്ളവും ലഭ്യമാക്കി. മഴയുള്ള സമയത്ത് മിനിയേച്ചർ ശരിക്കുമൊരു ലക്ഷദ്വീപാകും. ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കടലിൻെറ രൂപത്തിലാകാൻ ദ്വീപിന് ചുറ്റും വെട്ടിയൊതുക്കിയിട്ടുണ്ട്. സുൽത്താൻ ബത്തേരി ഐഡിയൽ സ്കൂളിലെ മുൻ അധ്യാപകന് ലക്ഷദ്വീപിലെ ജോലി നഷ്ടപ്പെട്ട വിവരം ഐഷയെ വേദനിപ്പിച്ചതായി പിതാവ് സമീർ ചൂര്യൻ പറഞ്ഞു. അതും ദ്വീപ് ജനതയെ പിന്തുണക്കാൻ കാരണമായി. സജ്നയാണ് ആയിഷയുടെ ഉമ്മ. സഹോദരി: ഫാത്വിമ നൈറ.MONWDL19ആയിഷ നൈല ഒരുക്കിയ ലക്ഷദ്വീപിൻെറ മാതൃക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.