ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും പാടില്ല-എസ്.പി

ഗൂഡല്ലൂർ: വോട്ടെണ്ണൽ ദിനമായ ഇന്ന് നീലഗിരി ജില്ലയുടെ എല്ലാ ഭാഗത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി കെ. പാണ്ഡ്യരാജൻ പറഞ്ഞു. ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അതിർത്തികളിൽ കർശന പരിശോധനക്ക്​ വിധേയമാക്കും. ആഹ്ലാദപ്രകടനവും പടക്കം പൊട്ടിക്കലും പാടില്ല. ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി മുന്നറിയിപ്പു നൽകി.നീലഗിരി ജില്ലയിലെ ഊട്ടി കുന്നൂർ ഗൂഡല്ലൂർ (സംവരണം) എന്നീ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ ഊട്ടി ഗവ. പോളിടെക്നിക് കോളജിലാണ് സൂക്ഷിച്ചത്. 775 പൊലീസി​‍ൻെറ മൂന്നടക്ക് സുരക്ഷ വലയത്തിലാണ് എണ്ണൽ കേന്ദ്രവും പരിസരവും. അനധികൃതമായി പ്രവേശിക്കുന്നതും മറ്റും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ഒരു മാസത്തിനിടെ കോവിഡ്​ മാനദണ്ഡം ലംഘിച്ചവരുടെ പേരിൽ ജില്ലയിൽ 13,400 പേർക്കെതിരെ കേസെടുത്തു. 20 ലക്ഷം രൂപ പിഴ ഈടാക്കിയതായി എസ്.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.