ആഹ്ലാദപ്രകടനം അനുവദിക്കില്ല

കൽപറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പി​ൻെറ വോട്ടെണ്ണൽ ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്​ദുല്ല അറിയിച്ചു. മേയ് മൂന്നുവരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ കൂടിനിൽക്കാനും പാടില്ല. ആളുകൾ കൂടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കർശന നിരീക്ഷണം നടത്തും. ലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമീഷ​ൻെറയും കേരള ഹൈകോടതിയുടെയും ഉത്തരവ് പ്രകാരമാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.