സി.പി.എം വയനാട്ടിലെ ജനങ്ങളോട് മാപ്പുപറയണം -കെ.കെ. എബ്രഹാം കൽപറ്റ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സി.പി.എമ്മിൻെറ കള്ളക്കളി വ്യക്തമായ സാഹചര്യത്തിൽ ജനങ്ങളോട് മാപ്പുപറയാൻ തയാറാകണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം ആവശ്യപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം കെ.സി. വേണുഗോപാൽ സഭയിൽ ഉന്നയിച്ചതിനുള്ള മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ മറുപടി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. സംസ്ഥാന സർക്കാർ നിർദേശിക്കുന്നതനുസരിച്ചാണ് കരട് തയാറാക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും കൂട്ടുകച്ചവടമാണ് നടത്തുന്നത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും വിജ്ഞാപനം പിൻവലിക്കുന്നതുവരെ ജനങ്ങളോടൊപ്പംനിന്ന് അതിശക്തമായ പോരാട്ടത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.