മെഡിക്കൽ കോളജ് ജില്ല ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കണം -സി.പി.ഐ

മാനന്തവാടി: ഗവ. മെഡിക്കൽ കോളജ് ഉടൻ യാഥാർഥ്യമാക്കണമെന്നും താൽക്കാലികമായെങ്കിലും മാനന്തവാടി ജില്ല ആശുപത്രിയിൽ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയാറാവണമെന്നും സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിംസ് മെഡിക്കൽ കോളജ് ഏറ്റെടുക്കേണ്ടതില്ല എന്ന മന്ത്രിസഭ തീരുമാനം ഏറെ സ്വാഗതാർഹമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിനു ശേഷം മാനന്തവാടി ജില്ല ആശുപത്രിയിൽ കർമ പദ്ധതികൾ ആവിഷ്കരിച്ച് വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ലോക്കൽ സെക്രട്ടറി കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ.യു. പ്രഭാകരൻ, എ.ജെ. ജൂലി, ബാബു കൊല്ലം മാടൻ, ശശി മുട്ടൻകര, ടി.പി. രമേശൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.