ഗൂഡല്ലൂർ: കുന്നൂർ-മേട്ടുപാളയം ചുരത്തിലും കോത്തഗിരി റോഡിലും മേഘമൂടലും മഞ്ഞിറക്കവും കാരണം വാഹനങ്ങൾ വരുന്നത് അറിയാതെ അപകടം പതിവാകുന്നു. വെള്ളിയാഴ്ച രാവിലെ കുന്നൂർ വണ്ടിചോലയിൽ ടി.എൻ.എസ്.ടി.സി ബസും പിക് അപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായി. ആർക്കും പരിക്കില്ലാതെ എല്ലാവരും രക്ഷപ്പെട്ടു. കൂനൂർ പൊലീസ് കേസെടുത്തു. ന്യൂനമർദം മൂലമുള്ള അപ്രതീക്ഷിത മഴകാരണമാണ് കുന്നൂർ, ഊട്ടി, കോത്തഗിരി, കുന്ത താലൂക്കിൽ വ്യാപകമായി മഴ പെയ്യുന്നത്. ബർളിയർ, കുന്നൂർ ഭാഗത്താണ് മഴ ശക്തം. ൈഡ്രവർമാരും ടൂറിസ്റ്റുകളും ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസും ട്രാൻസ്പോർട്ട് അധികൃതരും ആവശ്യപ്പെട്ടു. ഇന്ന് സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും ഗൂഡല്ലൂർ: ജില്ലയിലെ പ്രബല ഗോത്ര വിഭാഗമായ ബഡുകരുടെ ഹെത്തയമ്മൻ ക്ഷേേത്രാത്സവത്തോടനുബന്ധിച്ച് 2020 ഡിസംബർ 30ന് നൽകിയ പ്രാദേശിക അവധിക്ക് ബദലായി ശനിയാഴ്ച എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകളും പ്രവർത്തിക്കുമെന്ന് ജില്ല കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ അറിയിച്ചു. രക്തദാനം news add പന്തല്ലൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗൂഡല്ലൂർ പരിസ്ഥിതി ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ശിവസുബ്രമണി, കാളിമുത്തു എന്നിവർ ജില്ല കലക്ടറിൽനിന്ന് അനുമോദന പത്രവും േട്രാഫിയും ഏറ്റവാങ്ങി. GDR DONOTERS എന്ന അടിക്കുറിപ്പ് ഫോട്ടോയിൽ ഗൂഡല്ലൂർ ഉപഭോക്തൃ സമിതിയുടെ ഫോട്ടോ ഉൾപ്പെടുത്തുമല്ലോ. നമുക് പ്രചാരവും ഗുണമുള്ളവരെ േപ്രാത്സാഹിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.