ഓണക്കിറ്റിലെ ശർക്കര വരട്ടിക്ക് കുടുംബശ്രീ കൈപുണ്യം

(box) കൽപറ്റ: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നിർമിച്ച ശര്‍ക്കര വരട്ടിയുടെ മധുരവും ഉണ്ടാകും. ശർക്കര വരട്ടി, ചിപ്സ് എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്നത് ഇത്തവണയും ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരാണ്. ജില്ലയിലെ 3 സപ്ലൈകോ ഡിപ്പോകളിലൂടെ 100 ഗ്രാം വീതമുള്ള 2 ലക്ഷത്തോളം ശർക്കര വരട്ടി പാക്കറ്റുകളാണ് എത്തിക്കുന്നത്. പാക്കറ്റ് ഒന്നിന് 27 രൂപ വീതം കുടുംബശ്രീ യൂനിറ്റിന് ലഭിക്കും. മാനന്തവാടി ഡിപ്പോയിലേക്ക് 61,500, കൽപറ്റ ഡിപ്പോയിലേക്ക് 65,000, സുൽത്താൻ ബത്തേരി ഡിപ്പോയിലേക്ക് 73,500 ശർക്കര വരട്ടി കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഈ സപ്ലൈകോ ഡിപ്പോകളിലെ പാക്കിങ് സെന്ററുകളിലേക്കാണ് ശർക്കര വരട്ടി വിതരണത്തിനായി എത്തിക്കുന്നത്. ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകളുടെ നിയന്ത്രണത്തിലുള്ള ചെറുകിട സംരംഭകരാണ് ശര്‍ക്കരവരട്ടിയുടെ നിര്‍മാണവും പാക്കിങ്ങും നടത്തുന്നത്. എ.കെ ചിപ്സ്, ടേസ്റ്റി ഡോട്ട്സ് ബേക്കറി യൂനിറ്റ്, സംഗമം ബേക്കറി, ജൈവ ഡെയിലി ബാണാസുര, റിച്ച് ഫുഡ്, ബി.ബി.എസ് ഗ്രൂപ്, നൻമ ഫുഡ് പ്രൊഡക്ട്സ്, സ്വീറ്റ് ബേക്കറി, ഹണി, എബനേസർ ബേക്കറി ആൻഡ് കൂൾബാർ എന്നീ യൂനിറ്റുകൾക്കാണ് വിതരണ ചുമതല. SATWDL1കുടുംബശ്രീ യൂനിറ്റിൽ ശർക്കര വരട്ടി നിർമിക്കുന്നു തൊഴിലുറപ്പ് സമരം പുൽപള്ളി: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുഴള്ള ശ്രമത്തിനെതിരെ കോൺഗ്രസ്​ മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറയിലെ ടെലിഫോൺ എക്സ്​ചേഞ്ചിനുമുന്നിൽ ധർണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ കെ.എൽ. പൗലോസ്​ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ്​ മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. അഡ്വ.പി.ഡി. സജി, പി.കെ. വിജയൻ, പി.കെ. ജോസ്​, ഷിനു കച്ചിറയിൽ, ശിവരാമൻ പാറക്കുഴി, ഷിജോയി മാപ്ലശ്ശേരി എന്നിവർ സംസാരിച്ചു. പുൽപള്ളിയിൽ ഖാദി മേള പുൽപള്ളി: ഓണത്തോടനുബന്ധിച്ച് പുൽപള്ളിയിൽ ഖാദി മേള ആരംഭിച്ചു. പഞ്ചായത്ത് ഓഫിസ്​ കെട്ടിടത്തിൽ ആരംഭിച്ച മേള പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്.​ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസിൽ നിന്നും ബേബി കൈനിക്കുടി ഏറ്റുവാങ്ങി. മാനേജർ പി.എച്ച്. വൈശാഖ്, പ്രൊജക്ട് ഓഫിസർ എം. ആയിഷ എന്നിവർ സംസാരിച്ചു. മേള സെപ്റ്റംബർ 7ന് സമാപിക്കും. ഖാദി തുണിത്തരങ്ങൾ 30%കിഴിവിലാണ് വിൽക്കുന്നത്. കൃഷിയിറക്കി പുൽപള്ളി: പുൽപള്ളി സി.കെ. രാഘവൻ മെമ്മോറിയൽ ഐ.ടി.ഇ വിദ്യാർഥികളും അധ്യാപകരും കർഷക ദിനത്തിൽ യുവ കർഷകൻ കല്ലുവയൽ ബാബുവിന്‍റെ പാടത്ത് കൃഷിയിറക്കി. നാട്യോത്സവം ഗ്രാമപഞ്ചായത്തംഗം സിന്ധു സാബു ഉദ്ഘാടനം ചെയ്തു. തൃദീപ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ, ടി.ടി. ഗിരീഷ്, പി.ഡി. ഉജ്ജയ്, വൈഷ്ണവ്, പ്രിതമോൾ, സുരേഷ് എന്നിവർ സംസാരിച്ചു. അധ്യാപക നിയമനം മാനന്തവാടി: തലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള സോഷ്യോളജി ജൂനിയർ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്ത് 22 തിങ്കൾ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഫിസിൽ ഇന്റർവ്യൂവിന് എത്തിച്ചേരണമെന്ന് അറിയിക്കുന്നു. മാനന്തവാടി നഗരസഭ: വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നാളെ മാനന്തവാടി: മാനന്തവാടി നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ കോൺഗ്രസിലെ ജേക്കബ് സെബാസ്റ്റ്യൻ വൈസ് ചെയർമാനായേക്കും. വൈസ് ചെയർമാനായിരുന്ന മൂസ യു.ഡി.എഫിലെ ധാരണ പ്രകാരം രാജിവെക്കുകയായിരുന്നു. ഇതേതുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. മുസ് ലിം ലീഗിലെ പി.വി.എസ്. മൂസയാണ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. മൂസക്ക് 4 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ വർഗീസ്(ബിജു) അമ്പിത്തറക്ക് 2 വോട്ടാണ് ലഭിച്ചത്. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സ്ഥിരം സമിതിയിലേക്ക് മൂസയെ തിരഞ്ഞെടുത്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് മൂസ വിജയിച്ചത്. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്ന പി.വി. ജോർജ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കുഴിനിലം വാർഡ് കൗൺസിലർ ലേഖ രാജീവനെ ചെയർപേഴ്സനാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായി നിലവിലുള്ള ചെയർപേഴ്‌സൺ സി.കെ. രത്നിവല്ലിയോട് രാജിവക്കാനാവശ്യപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതിനാൽ തന്നെ അധ്യക്ഷയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഹാപ്പി ഹാപ്പി പദ്ധതിക്ക് ലോഗോ ക്ഷണിച്ചു സുൽത്താൻ ബത്തേരി: നഗരസഭയുടെ പുതിയ പദ്ധതിയായ 'ഹാപ്പി ഹാപ്പി ബത്തേരി'ക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. എൻട്രികൾ ഈ മാസം24 ന് മുമ്പ് മുമ്പായി താഴെ പറയുന്ന നമ്പറിലേക്ക് അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്. അയക്കേണ്ട നമ്പർ: 9847006585 വ്യാപാരി ഭാരവാഹി കണ്‍വെന്‍ഷന്‍ കല്‍പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി നേതൃത്വത്തിൽ യൂനിറ്റ് ഭാരവാഹി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. വ്യാപാരികളും ഉപഭോക്തക്കളും എന്ന വിഷയത്തില്‍ പ്രഫ. വർഗീസ് വൈദ്യർ ക്ലാസെടുത്തു. എസ്.എം.എ രോഗം ബാധിച്ച കുറ്റ്യാടി സ്വാദേശി ഇവാന്‍ മുഹമ്മദിന് ചികിത്സ സഹായം വിതരണം ചെയ്തു. ജില്ലയിലെ വ്യാപാരികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ഒരോ വ്യാപാരിയുടെ കുടുംബത്തിനും 5 ലക്ഷം രൂപ മരണനന്തര സഹായമായി നല്‍കുന്ന വ്യാപാരി സുരക്ഷ നിധി നടപ്പാക്കാന്‍ തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ.കെ. വസുദേവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഉസ്മാന്‍, കെ.ടി. ഇസ്മയില്‍, കെ. കുഞ്ഞിരായിന്‍ ഹാജി, നൗഷാദ് കാക്കവയല്‍, ഡോ. മാത്യു തോമാസ്, കമ്പ അബ്ദുല്ല ഹാജി, പി.വി. മഹേഷ്, ജോജിന്‍ ടി. ജോയ്, സി.വി. വർഗീസ്, എൻ.പി. ഷിബി, കെ.കെ. അമ്മത്, അഷറഫ് കൊട്ടാരം, അഷറഫ് ലാന്റ് മാര്‍ക്, സി. രവീന്ദ്രന്‍, ശ്രീജ ശിവദാസ്, സി. റഷീദ്, നിസാര്‍ വൈത്തിരി, എം.വി. സുരേന്ദ്രന്‍, പ്രിമിഷ് മീനങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെകട്ടറി ഒ.വി. വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ ഇ. ഹൈദ്രു നന്ദിയും പറഞ്ഞു. FRIWDL2 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി സംഘടിപ്പിച്ച യുനിറ്റ് ഭാരവാഹി കണ്‍വന്‍ഷനിൽ കെ.കെ. വസുദേവന്‍ സംസാരിക്കുന്നു Photo and caption only: FRIWDL3 മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂനിയൻ ( എസ്.ടി.യു.) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.അലി മുട്ടിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.