അനുമതിയില്ലാതെ മരങ്ങൾ മുറിച്ചു കടത്താൻ ശ്രമം

പന്തലൂർ: താലൂക്കിൽ ചേരമ്പാടിക്കടുത്ത് റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരം മുറിച്ചുനീക്കി.എന്നാൽ അനുമതിയില്ലാതെ വെട്ടി നീക്കിയതായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് ഗൂഡല്ലൂർ ആർ.ഡി.ഒ. ശരവണകണ്ണന്റെ നിർദേശപ്രകാരം പന്തല്ലൂർ തഹസിൽദാർ നടേശൻ, റവന്യൂ ഇൻസ്‌പെക്ടർ വിജയൻ,വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഭിരാമി എന്നിവർ നേരിൽ സന്ദർശിച്ചു. വഴിയരികിൽ വെട്ടിയ മരക്കഷ്ണങ്ങളും പിടിച്ചെടുത്തു. അതുപോലെ എരുമാടിന് സമീപം വെട്ട് വാടിയിൽ ചിലർ അനുമതിയില്ലാതെ കൂറ്റൻ മരം മുറിച്ച് കടത്താൻ ശ്രമിക്കുന്നതായി ചേരമ്പാടി വനംവകുപ്പിന് വിവരം ലഭിച്ചു. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഷർമിലി, ഫോറസ്ടർ ആനന്ദ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മണികണ്ഠൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി മരക്കഷ്ണങ്ങൾ പിടിച്ചെടുത്തു. ഈ സംഭവങ്ങളിൽപ്പെട്ടവരെക്കുറിച്ച് ഊർജിത അന്വേഷണം നടത്തിവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.